“ഈ സീസണിലെ യഥാർത്ഥ ഹീറോസ്”; പിച്ച് ക്യൂറേറ്റർമാർക്കും ഗ്രൗണ്ട് സ്റ്റാഫുകൾക്കും പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ

Published by
Janam Web Desk

ഐപിഎൽ 17-ാം സീസണിൽ മികച്ച പിച്ചുകളൊരുക്കിയ ഗ്രൗണ്ട് സ്റ്റാഫുകളെ അഭിനന്ദിച്ച് ബിസിസിഐ സെക്രട്ടറി ജയ് ഷാ. 10 വേദികളിലെയും ക്യൂറേറ്റർമാർക്കും ഗ്രൗണ്ട് സ്റ്റാഫിനും 25 ലക്ഷം രൂപ അനുവദിച്ചതായും ബിസിസിഐ സെക്രട്ടറി അറിയിച്ചു.

ഈ ഐപിഎൽ സീസൺ ഇത്ര വിജയകരമാകുന്നതിൽ നിർണായക പങ്കുവഹിച്ചവരാണ് നമ്മുടെ പിച്ച് ക്രൂറേറ്റർമാരും ഗ്രൗണ്ട് സ്റ്റാഫുകളും.  മാറിമറയുന്ന കാലാവസ്ഥയ്‌ക്കിടയിലും നല്ല പിച്ചൊരുക്കാൻ അവർ കഠിനാധ്വാനം ചെയ്തിട്ടുണ്ട്. നന്ദി സൂചകമായി ഐപിഎല്ലിലെ 10 വേദികളിലെയും ഗ്രൗണ്ട്സ്റ്റാഫുകൾക്കും ക്യൂറേറ്റർമാർക്കും 25 ലക്ഷം രൂപ വീതം ലഭിക്കും. മൂന്ന് അധിക വേദികളിലെ ഗ്രൗണ്ട്സ്റ്റാഫുകൾക്കും ക്യൂറേറ്റർമാർക്കും 10 ലക്ഷം രൂപ വീതവും ബിസിസിഐ നൽകും. നിങ്ങളുടെ അർപ്പണബോധത്തിനും കഠിനാധ്വാനത്തിനും നന്ദി!.- ജയ് ഷാ എക്‌സിൽ കുറിച്ചു.


“>

 

മുംബൈ, ഡൽഹി, ചെന്നൈ, കൊൽക്കത്ത, ചണ്ഡീഗഡ്, ഹൈദരാബാദ്, ബെംഗളൂരു, ലക്‌നൗ, അഹമ്മദാബാദ്, ജയ്പൂർ എന്നിവയാണ് ഐപിഎല്ലിന്റെ സ്ഥിരം വേദികൾ. ഗുവാഹത്തി, വിശാഖപട്ടണം, ധരംശാല എന്നിവയായിരുന്നു ഈ വർഷത്തെ അധിക വേദികൾ.

 

Share
Leave a Comment