സെൽഫിയെടുക്കാൻ വട്ടംകൂടിയ ആരാധകരെ ശകാരിച്ച് ഓടിച്ച് പാകിസ്താൻ നായകൻ ബാബർ അസം. ടി20 പരമ്പരയ്‌ക്ക് ഇംഗ്ലണ്ടിലെത്തിയതാണ് പാകിസ്താൻ ടീം. കാർഡിഫിലായിരുന്നു ആരാധകരെ ഓടിച്ചത്. ഇതിന്റെ വീഡിയോ പുറത്തുവന്നു.
സുരക്ഷാ ഉദ്യോഗസ്ഥർക്കാെപ്പം റോഡിലിറങ്ങിയ താരത്തെയാണ് ആരാധകർ സെൽഫി ചോദിച്ച് വളഞ്ഞത്. ഇതോടെ ദേഷ്യപ്പെട്ട ബാബർ ഇവരോട് മാറി ദൂരെപോയി നിൽക്കാൻ ആക്രോശിച്ചു. ഈ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.
പാകിസ്താൻ മൂന്നാം ടി20യിൽ വിജയിച്ച് പരമ്പര സമനിലയിലാക്കാനുള്ള ശ്രമത്തിലാണ്. ബിർമിംഗാമിലെ മത്സരത്തിൽ 23 റൺസിനാണ് ഇംഗ്ലണ്ട് പാകിസ്താനെ കീഴടക്കിയത്. മൂന്നാം ടി20യിൽ സ്ഥിരം നായകനായ ജോസ് ബട്ലർ ഇംഗ്ലണ്ട് നിരയിലുണ്ടാകില്ല. പകരം മോയിൻ അലിയാകും നയിക്കുക.
Babar Azam scolds fans in England. pic.twitter.com/1zFZVJKSkX
— Mufaddal Vohra (@mufaddal_vohra) May 28, 2024
“>