വീണ്ടും ഡീപ് ഫേക്കിന് ഇരയായി തെന്നിന്ത്യൻ നടി രശ്മിക മന്ദാന. കൊളംബിയൻ മോഡലിന്റെ ശരീരത്തിലാണ് നടിയുടെ മുഖം ചേർത്ത് ഡീപ് ഫേക്ക് വീഡിയോ പുറത്തിറങ്ങിയത്. ആറുമാസം മുൻപ് സമാനമായ രീതിയിൽ നടിയുടെ ഡീപ് ഫേക്ക് വീഡിയോ പുറത്തുവന്നിരുന്നു. ചലച്ചിത്ര ലോകത്തെ നിരവധിപേർ താരത്തിന് പിന്തുണയുമായെത്തിയിരുന്നു.
ഡാനിയേല വിയ്യാറൽ എന്ന മോഡൽ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഒരു ബിക്കിനി ഫോട്ടോഷൂട്ടിലാണ് രശ്മികയുടെ മുഖം മോർഫ് ചെയ്ത് ചേർത്തിരിക്കുന്നത്. വെള്ളച്ചാട്ട പശ്ചാത്തലത്തിലുള്ള വീഡിയോ രണ്ടു ദിവസമായാണ് പ്രചരിക്കുന്നത്.

2023 നംബറിലാണ് നടിയുടെ ആദ്യ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്നത്. എഐ സാങ്കേതിവിദ്യ ഉപയോഗിച്ച് വീഡിയോ നിർമിച്ച് പ്രചരിപ്പിച്ച പ്രതിയെ 2024 ജനുവരിയിൽ ഡൽഹി പൊലീസ് പിടികൂടിയിരുന്നു. രശ്മികയ്‌ക്ക് പുറമെ ആലിയ ഭട്ട്, റൺവീർ സിംഗ്,കത്രീന കൈഫ്, നോറ ഫത്തേഹി, ആമിർ ഖാൻ, കാജോൾ എന്നിവരും ഡീപ് ഫേക്കിന് ഇരയായിരുന്നു.
View this post on Instagram
“>
View this post on Instagram















