ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്കിന്റെ അനാരോഗ്യം വെളിപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഏഴാം ഘട്ടത്തിന് മുന്നോടിയായി നടന്ന റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് ദൃശ്യങ്ങൾ സോഷ്യൽ മീഡിയിയൽ പ്രചരിച്ചത്. മൈക്ക് പോഡിയത്തിൽ തൊട്ട് സംസാരിക്കുന്നതിനിടെ പട്നായിക്കിന്റെ ഇടതു കൈയിൽ വലിയ വിറയൽ അനുഭവപ്പെട്ടു.
അനുയായിയായ വി.കെ പാണ്ഡ്യനായിരുന്നു മൈക്ക് പിടിച്ചിരുന്നത്. നവീനിന്റെ കൈ വിറയ്‌ക്കുന്നത് കണ്ട പാണ്ഡ്യൻ ഇത് പിന്നീട് പോഡിയത്തിന് ഉള്ളിലേക്ക് പിടിച്ചുവച്ച് മറയ്‌ക്കുന്നതും കാണാം. ഒഡീഷ മുഖ്യമന്ത്രിയുടെ ആരോഗ്യം മോശമാണെന്ന തരത്തിൽ നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇത് ശരിവയ്‌ക്കുന്നതാണ് പുതിയ വീഡിയോ.
എന്നാൽ തനിക്ക് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്നും താൻ പൂർണ ആരോഗ്യവാനാണെന്നും ഒരു മാസമായി ഒഡീഷയിൽ പ്രചാരണത്തിന് സജീവമാണെന്നും നവീൻ എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു. നവീൻ തടവിലാണെന്ന് നേരത്തെ അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വാസ് ശർമ്മ പറഞ്ഞിരുന്നു. പ്രായാധിക്യവും അനാരോഗ്യം അലട്ടുന്ന നവീൻ രാഷ്‌ട്രീയത്തിൽ നിന്ന് വിരമിക്കണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷായും പറഞ്ഞിരുന്നു.
पंडियन साहब के खिलाफ ओड़िशा की जनता का गुस्सा जायज ही लगता है. नवीन बाबू का सम्मान अब भी है मगर पंडियन के करतूतों की वजह से बीजेड़ी के खिलाफ नाराजगी है.
उसकी वजह वीडियो में साफ दिख रहा है कि अपनी राजनीतिक स्वार्थ के लिए पंडियन साहब अस्वस्थ चल रहे नवीन बाबू का कैसे दोहन कर रहे हैं pic.twitter.com/UzElux5bHs— Sanjay Mishra हरि ॐ 🇮🇳 (@sanjayswadesh) May 28, 2024
“>















