മാഫിയകൾക്ക് വേണ്ടി തോക്കുകൾ നിർമിച്ചിരുന്ന യുപി; ഇന്ന് പാകിസ്താന് മറുപടി നൽകാനുളള ബ്രഹ്‌മോസ് നിർമിക്കുന്നു; അമിത് ഷാ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മാഫിയകൾക്ക് വേണ്ടി തോക്കുകൾ നിർമിച്ചിരുന്ന യുപി; ഇന്ന് പാകിസ്താന് മറുപടി നൽകാനുളള ബ്രഹ്‌മോസ് നിർമിക്കുന്നു; അമിത് ഷാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 29, 2024, 05:43 pm IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ: മാഫിയകളുടെയും ഭീകരവാദികളുടെയും പിടിയിൽ നിന്ന് രാജ്യത്തെ സംരക്ഷിക്കുകയെന്നതാണ് ബിജെപിയുടെ ലക്ഷ്യമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജമ്മു കശ്മീരിൽ ഭീകരവാദത്തിന് തടയിടാൻ ബിജെപിക്ക് സാധിച്ചുവെന്നും തോക്കുകളുണ്ടാക്കിയിരുന്ന ഉത്തർപ്രദേശ് ഇന്ന് ബ്രഹ്‌മോസ് മിസൈലുകൾ നിർമിക്കുന്ന ആസ്ഥാനമായി പ്രവർത്തിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു. ഉത്തർപ്രദേശിലെ ബല്ലിയയിൽ സംഘടിപ്പിച്ച പൊതു റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

” മാഫിയകളുടെ കൈകളിൽ നിന്ന് പൂർവാഞ്ചലിനെ മോചിപ്പിക്കാനുള്ള നടപടികൾ ബിജെപി സ്വീകരിച്ചു വരികയാണ്. ഇതിനായി സർക്കാരും പൊലീസും അഹോരാത്രം പ്രയത്‌നിക്കുന്നു. ഒരു കാലത്ത് ഉത്തർപ്രദേശ് മാഫിയകളുടെ താവളമായിരുന്നു. തോക്കുകളും ബോംബുകളുമുൾപ്പെടെ മാരകായുധങ്ങൾ നിർമിക്കുന്നതിനായാണ് ആളുകൾ ഉത്തർപ്രദേശിലേക്ക് എത്തിയിരുന്നത്. എന്നാൽ ബിജെപി സർക്കാർ അധികാരത്തിൽ വന്ന നാൾ മുതൽ മാഫിയകളെ തുരത്തിയോടിച്ചു”.- അമിത് ഷാ പറഞ്ഞു.

ഇന്ന് നഗരം മാഫിയകളുടെ കയ്യിലല്ല. ഇന്ത്യയുടെ ബ്രഹ്‌മോസ് മിസൈലുകൾ നിർമിക്കുന്ന ആസ്ഥാനമായി ഉത്തർപ്രദേശ് പ്രവർത്തിക്കുന്നു. പീരങ്കികൾ ഇവിടെ നിന്നും നിർമിച്ചെടുക്കുന്നു. മാറ്റങ്ങളുടെ പുതു ലോകമാണ് ജനങ്ങൾക്ക് മുന്നിൽ ബിജെപി തുറന്നിട്ടിരിക്കുന്നതെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

ഭീകരവാദം അവസാനിപ്പിക്കാൻ മുമ്പുണ്ടായിരുന്ന ഒരു പാർട്ടിക്കും സാധിച്ചില്ല. ഇന്ന് ഭീകരവാദത്തിന് കടിഞ്ഞാൺ വീണിരിക്കുന്നു. പ്രത്യാക്രമണങ്ങൾ നടത്താൻ ഭാരതം തയ്യാറായിരിക്കുന്നു. യുദ്ധത്തിന്റെ സാഹചര്യമുണ്ടായാൽ ഉത്തർപ്രദേശിൽ നിർമിക്കുന്ന പീരങ്കികളും ബ്രഹ്‌മോസ് മിസൈലുകളും പാകിസ്താന് തക്കതായ മറുപടി നൽകുമെന്നും അമിത് ഷാ പറഞ്ഞു. അറവുശാലകൾക്ക് പകരം രാജ്യത്തെ ജനങ്ങളുടെ സുരക്ഷയ്‌ക്കാണ് ബിജെപി പ്രാധാന്യം നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: UPamit sha
Share
Tweet
SendShare

More News from this section

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

Latest News

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies