ഐപിഎൽ കഴിഞ്ഞ് ദിവസങ്ങളായെങ്കിലും ഒരുമാസത്തിലേറെ നീണ്ടുനിന്ന ക്രിക്കറ്റ് കാർണിവെല്ലിൽ പുറത്തറിയാതെ പോയ ചില മനോഹര നിമിഷങ്ങളുമുണ്ടായിരുന്നു. അത്തരമൊരു കാര്യമാണ് ഇന്ന് പുറത്തുവന്നത്. മേയ് പത്തിന് അഹമ്മദാബാദിൽ നടന്ന ചെന്നൈ ഗുജറാത്ത് മത്സരത്തിനിടെയുള്ള ഒരു സംഭവമാണിത്. ധോണി ബാറ്റ് ചെയ്യുന്നതിന്റെ ഇടവേളയിൽ ഒരു ആരാധകൻ സുരക്ഷാവേലി മറികടന്ന് മുൻ ക്യാപ്റ്റന്റെ ധോണിയുടെ അടുത്തെത്തിയിരുന്നു.
ഇദ്ദേഹത്തെ താരം ചെറുതായൊന്ന് പറ്റിക്കുന്നതും കാണാമായിരുന്നു. ഇതിനിടെ തന്റെ കാലിൽ വീണ ആരാധകനെ ചേർത്ത് പിടിച്ച് ധോണി ചില കാര്യങ്ങൾ സാംസാരിക്കുന്നതും അന്ന് പുറത്തുവന്ന വീഡിയോയിൽ വ്യക്തമായിരുന്നു. എന്നാൽ ഇത് എന്താണെന്നുള്ള കാര്യം അറിവില്ലായിരുന്നു. അതിനാണിപ്പോൾ ഒരു വ്യക്തത വന്നത്.അതേ ആരാധകൻ തന്നെ ഇത് എന്താണെന്ന് വ്യക്തമാക്കുകയാണ്.
The fan who invaded the pitch to meet MS Dhoni had breathing issues.
MS when the fan tells him this – “I will take care of your surgery. Nothing will happen to you, don’t worry. I won’t let anything happen to you”. ❤️pic.twitter.com/9uMwMktBxZ
— Mufaddal Vohra (@mufaddal_vohra) May 29, 2024
‘അന്ന് ഒരു ഭ്രാന്ത് പിടിച്ച തലത്തിലായിരുന്നു എന്റെ അവസ്ഥ. ഞാൻ അദ്ദേഹത്തിന്റെ കാല് തൊട്ടുവണങ്ങി. എന്റെ കണ്ണുകൾ ഈറനണിഞ്ഞു. അദ്ദേഹമാരു ഇതിഹാസമാണ്. എന്താണ് ഇത്രയുമധികം ശ്വാസമെടുക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. സുരക്ഷാവേലി ചാടിയതിനാെപ്പം ഇത്രയും ദൂരം ഓടുകയും ചെയ്തെന്നും, കൂടാതെ എന്റെ മുക്കിനുള്ള പ്രശ്നത്തെക്കുറിച്ചും ശ്വസിക്കാനുള്ള ബുദ്ധിമുട്ടിനെക്കുറിച്ചും പറഞ്ഞു.
Does Anyone Noticed MS Dhoni Protecting his fans from Guard. How can Someone hate him ❤️ pic.twitter.com/iacLy16RKi
— DIPTI MSDIAN ( 𝐃𝐡𝐨𝐧𝐢 𝐊𝐚 𝐏𝐚𝐫𝐢𝐯𝐚𝐫) (@Diptiranjan_7) May 11, 2024
ഒന്നും പേടിക്കേണ്ടെന്നും നിന്റെ സർജറിയുടെ കാര്യം താൻ നോക്കാമെന്നും നിനക്ക് ഒന്നും സംഭവിക്കില്ലെന്നും അദ്ദേഹം ഉറപ്പുതന്നുവെന്നും ആരാധകൻ പറഞ്ഞു. വളരെ പണ ചെലവുള്ള ശസ്ത്രക്രിയയുടെ ചെലവുകളാണ് അദ്ദേഹം വഹിക്കാമെന്ന് ഉറപ്പ് തന്നതെന്നും ആരാധകൻ ഒരു വീഡിയോയിൽ പറയുന്നുണ്ട്.