ഇസ്രായേൽ ഹമാസ് യുദ്ധം വീണ്ടും ശക്തമാവുകയാണ്. പലസ്തീനിലെ ജനങ്ങളെ മുന്നിൽ നിർത്തി അവരെ ബലിയാടാക്കി കൊണ്ടാണ് ഇസ്രായേലിനെതിരെ ഹമാസ് ഭീകരർ യുദ്ധം ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഹമാസ് ഭീകരർക്കെതിരെ ഇസ്രായേലിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന പ്രത്യാക്രമണങ്ങളിൽ പലസ്തീനിലെ ജനങ്ങളും മരണപ്പെടുന്നുണ്ട്. ഹമാസ് എന്ന ഭീകര സംഘടനയാണ് പലസ്തീനിലെ ജനങ്ങളെ കൊലയ്‌ക്ക് കൊടുക്കുന്നതെന്ന സത്യം മറച്ചു വെച്ച് ഒരു കൂട്ടർ ഇസ്രായേലിനെതിരെ രംഗത്ത് വരുന്നുണ്ട്. ദുൽഖർ സൽമാൻ അടക്കമുള്ള താരങ്ങൾ പലസ്തീന് പിന്തുണയുമായി പോസ്റ്റുകൾ പങ്കുവെക്കുന്നു.
‘എല്ലാ കണ്ണും റഫായിൽ’ എന്ന തലവാചകത്തോടെ ഇൻസ്റ്റഗ്രാം സ്‌റ്റോറി ക്യാമ്പയിനിലാണ് ദുൽഖർ അടക്കമുള്ള താരങ്ങൾ പങ്കുചേരുന്നത്. എന്നാൽ എന്തുകൊണ്ടാണ് ഈ താരങ്ങൾ ഇസ്രായേലിൽ ഹമാസ് ഭീകരർ നടത്തിയ നരഹത്യക്കെതിരെ പ്രതികരിക്കാത്തത് എന്ന ചോദ്യവും ശക്തമായി ഉയരുന്നുണ്ട്. ഹമാസ് ഭീകരരെ വെള്ളപൂശിക്കൊണ്ട് പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന താരങ്ങൾക്ക് ഒക്ടോബർ 7 ഓർമ്മിപ്പിച്ചു കൊണ്ടാണ് മറ്റൊരു പക്ഷം മറുപടി നൽകുന്നത്.
2023 ഒക്ടോബര്‍ ഏഴിന് ഹമാസ് ഭീകരർ ഇസ്രയേലിൽ നടത്തിയ കൂട്ടക്കൊലയാണ് യുദ്ധത്തിന് തുടക്കം കുറിക്കുന്നത്. നിരവധി ഇസ്രയേലി വനിതകളെയാണ് ഹമാസ് ഭീകരർ ക്രൂരമായി പീഡിപ്പിച്ച് കൊന്നു തള്ളിയത്. പിഞ്ചുകുഞ്ഞുങ്ങളെ ഒരു ദയയും ഇല്ലാതെ കൊന്നു. എല്ലാത്തിനും തുടക്കം കുറിച്ച ഹമാസ് ഭീകരരുടെ നരനായാട്ടിനെതിരെ കേരളത്തിലെ സിനിമാതാരങ്ങളും ഇടത് ബുദ്ധിജീവികളും എന്തുകൊണ്ടാണ് ശബ്ദിക്കാതിരുന്നതെന്ന് ജനങ്ങൾ ചോദിക്കുന്നു. ‘ഒക്ടോബർ 7 -ന് എവിടെയായിരുന്നു നിങ്ങളുടെ കണ്ണുകൾ’ എന്ന തലവാചകത്തോടെ ഇസ്രായേലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള ക്യാമ്പയ്നിനും ജനങ്ങൾ തുടക്കം കുറിച്ചിട്ടുണ്ട്.















