ഹീരാമണ്ഡി എന്ന വെബ് സീരിസിലെ മികച്ച പ്രകടനത്തിലൂടെ ഏറെ പ്രശംസ നേടുന്ന നടി ആദിതി റാവു ഹൈദാരിയുടെ രൂപമാറ്റ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയിയൽ പ്രചരിക്കുന്നത്. മലയാളത്തിൽ മമ്മൂട്ടി ചിത്രമായ പ്രജാപതിയിലൂടെ അരങ്ങേറിയ നടി പിന്നീടെത്തുന്നത് സൂഫിയും സുജാതയുമെന്ന ചിത്രത്തിലായിരുന്നു. ഇതിൽ തിരിച്ചറിയാത്ത വിധം നടിക്ക് രൂപമാറ്റം സംഭവിച്ചെന്ന് ആരാധകരും പറഞ്ഞിരുന്നു.
ഇപ്പോൾ നടി പ്ലാസ്റ്റിക് സർജറിക്ക് വിധേയമാകും മുൻപും ശേഷവുമുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.മൂക്കിലും ചുണ്ടുകളിലും പുരികങ്ങളിലുമടക്കം ഇവർ പ്ലാസ്റ്റിക് സർജറിക്ക് വിധേയായെന്നാണ് സോഷ്യൽ മീഡിയയുടെ വാദം. നിരവധി ഫില്ലറുകളടക്കം ഫേഷ്യൽ റീകൺസ്ട്രക്ഷൻ നടി ചെയ്തിട്ടുണ്ടെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ആദിതി റാവുവിന്റെ ചിത്രങ്ങൾ മാത്രമല്ല.ടെലിവിഷനിൽ നിന്ന് സിനിമയിലെത്തിയ നടി മൗനി റായിയും നിരവധി തവണ പ്ലാസ്റ്റിക് സർജറികൾക്ക് വിധേയയായെന്നും വലിയ രൂപമാറ്റം വരുത്തിയെന്നും ആരാധകർ പറയുന്നു. ഇത് സാധൂകരിക്കുന്ന ചിത്രങ്ങളും അവർ പങ്കുവയ്‌ക്കുന്നുണ്ട്. മൗനി റോയി പല്ലുകളിലടക്കം മാറ്റം വരുത്തിയിട്ടുണ്ട്.2006ലാണ് നടി അഭിനയത്തിൽ അരങ്ങേറ്റം നടത്തുന്നത്. സൻസ്കാർ എന്ന പരമ്പരയെക്കുറിച്ച് സംസാരിക്കുന്ന നടിയുടെ പഴയ വീഡിയോയും വീണ്ടും പ്രചരിച്ചു.