മുംബൈ: വർളിക്കും മറൈൻ ഡ്രൈവിനുമിടയിലുള്ള തീരദേശ പാതയുടെ രണ്ടാം ഘട്ടം ജൂൺ 10നകം തുറക്കുമെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ. തീരദേശ പാതയുടെ ആദ്യ ഘട്ടം മാർച്ചിൽ ഉദ്ഘാടനം ചെയ്തിരുന്നു.
തീരദേശ റോഡിൽ ചിലയിടത്ത് ചോർച്ചയുണ്ടെന്നും അവ പോളിമർ ഗ്രൗട്ടിംഗ് ഉപയോഗിച്ച് നികത്തുമെന്നും പരിശോധനയ്‌ക്ക് ശേഷം മാദ്ധ്യ മപ്രവർത്തകരോട് സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു..
മഴക്കാലത്ത് വെള്ളം കയറുന്നത് ഒഴിവാക്കാൻ തുരങ്കത്തിന്റെ ഇരുവശത്തുമുള്ള 25 ഭാഗങ്ങളിൽ വേണ്ട ക്രമീകരണങ്ങൾ ചെയ്യാനും താൻ നിർദ്ദേശിച്ചിട്ടുണ്ടെന്ന് ഷിൻഡെ പറഞ്ഞു.