ബെംഗളൂരു: 9-ാം ക്ലാസുകാരിയുടെ ചിത്രം മോർഫ് ചെയ്ത് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ച വിദ്യാർത്ഥികൾ അറസ്റ്റിൽ. ബെംഗളൂരുവിലെ സ്വാകാര്യ സ്കൂളിലെ വിദ്യാർത്ഥികളാണ് അറസ്റ്റിലായത്. പ്രതികളെ പോക്സോ കേസ് ചുമത്തി ജുവൈനൽ ഹോമിന് കൈമാറി.
ബെംഗളൂരു സ്വദേശിയായ ജീവൻ ആണ് വിദ്യാർത്ഥിനിയുടെ ചിത്രം മോർഫ് ചെയ്തത്. ഇയാളും വിദ്യാർത്ഥിനിയുടെ രണ്ട് സഹപഠികളുമാണ് അറസ്റ്റിലായത്. ഇവരിൽ ഒരാളുമായി വിദ്യാർത്ഥിനി അടുപ്പത്തിലായിരുന്നു. ഇവർ തമ്മിൽ തെറ്റിയതിന് പിന്നാലെയാണ് വ്യാജ ചിത്രം പ്രചരിപ്പിച്ചത്.
വിദ്യാർത്ഥിനിയുടെ 20-ഓളം സഹപാഠികൾ ഉൾപ്പട്ടെ ഇൻസ്റ്റഗ്രാം ഗ്രൂപ്പ് ചാറ്റിലാണ് ചിത്രം പ്രചരിപ്പിച്ചത്. പേര് വെളിപ്പെടുത്താത്ത അക്കൗണ്ട് ഉപയോഗിച്ചായിരുന്നു ചിത്രങ്ങൾ പങ്കിട്ടത്. കുട്ടികൾ ചോദ്യം ചെയ്തെങ്കിലും മറുപടി ലഭിച്ചില്ല. തുടർന്ന് സഹപാഠികൾ സംഭവം വിദ്യാർത്ഥിനിയെ ധരിപ്പിക്കുകയായിരുന്നു. കുട്ടി വീട്ടിലറിയിച്ചതോടെ രക്ഷിതാക്കളാണ് പൊലീസിൽ പരാതി നൽകിയത്.