പൊലീസ്-ഗുണ്ടാ അവിശുദ്ധ കൂട്ടുക്കെട്ടിനെക്കുറിച്ച് മുഖ്യമന്ത്രിക്ക് തുറന്ന കത്തെഴുതിയ പൊലീസുകാരന് സസ്പെൻഷൻ. ആറന്മുള പൊലീസ് സ്റ്റേഷനിലെ മുതിർന്ന സിവിൽ പൊലീസ് ഓഫീസർ ഉമേഷ് വള്ളികുന്നിനെതിരെയാണ് നടപടി. മേലുദ്ധ്യോഗസ്ഥനെ അധിക്ഷേപിച്ച് അനുമതിയില്ലാതെ മുഖ്യമന്ത്രിക്ക് തുറന്ന കത്തെഴുതിയതിനാണ് നടപടി.
പൊലീസിലെ പുഴിക്കുത്തുകൾ തുറന്നുകാട്ടുന്ന ഉമേഷിന് പത്തിലേറെ കാരണം കാണിക്കൽ നോട്ടീസും നൽകുകയും മൂന്ന് തവണ സസ്പെൻഡ് ചെയ്യുകയുമുണ്ടായി. ഗുണ്ടാവിരുന്നിൽ ഡിവൈഎസ്പി കുടുങ്ങിയതിന് നിശിതമായി വിമർശിച്ചായിരുന്നു കത്ത്. കോടതി ഉത്തരവ് പ്രകാരം കഞ്ചാവ് പ്രതിയെ അറസ്റ്റ് ചെയ്തുകൊണ്ടുവന്ന പൊലീസുകാരെ വിഡ്ഢികളാക്കി പ്രതിയെ കോടതിയിൽ ഹജാരാക്കാതെ വീട്ടിലേക്ക് വിട്ട ഓഫീസറുടെ കീഴിലാണ് താനിപ്പോൾ ജോലി ചെയ്യുന്നതെന്നും ഉമേഷ് പറയുന്നു.
പ്രതിയെ രായ്‌ക്കുരാമാനം സ്റ്റേഷൻ ജീപ്പിൽ കാെണ്ടുപോയി തെങ്കാശിക്കുള്ള ബസിൽ കയറ്റി വിടാനാണ് എസ്എച്ച്ഒ പറഞ്ഞതെന്നും ഉമേഷ് കത്തിൽ പറയുന്നു. ഇപ്പോൾ പുറത്തുവന്ന ഗുണ്ടാവിരുന്ന് ആദ്യത്തെയോ അവസാനത്തെയോ എന്ന് അങ്ങ് കരുതരുത്. ഗുണ്ടകളുടെ അമേദ്യം അമൃതാക്കുന്ന അണ്ണന്മാർ ഇനിയുമുണ്ടെന്നും പൊലീസുകാരൻ പറയുന്നു.
















