ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്താൻ പോരാട്ടം കാണാൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ നേരിട്ടെത്തുമെന്ന് റിപ്പോർട്ട്. ജൂൺ 9നാണ് ബദ്ധവൈരികളുടെ പോരാട്ടം. ഇന്ത്യയുടെ ആദ്യ മത്സരം അയർലൻഡിനെതിരെ ജൂൺ അഞ്ചിനാണ്. കഴിഞ്ഞ രണ്ടു തവണ ഏറ്റുമുട്ടിയപ്പോഴും ഓരോ വിജയം വീതം ഇരു ടീമുകളും നേടിയിരുന്നു.
ഐസിസിയെ ഉദ്ദരിച്ചാണ് ദേശീയ മാദ്ധ്യമങ്ങൾ സച്ചിൻ മത്സരം കാണാൻ നേരിട്ടെത്തുമെന്നുള്ള റിപ്പോർട്ടുകൾ പുറത്തുവിട്ടത്. മത്സരത്തിന് മുൻപ് സച്ചിൻ താരങ്ങളെ നേരിട്ടു കാണുമോ എന്ന കാര്യം വ്യക്തമല്ല. സച്ചിന്റെ സാന്നിദ്ധ്യം ഇന്ത്യൻ ടീമിന് വലിയൊരു ഊർജം നൽകുമെന്നും വിദഗ്ധർ പറയുന്നു.
അതേസമയം ന്യൂയോർക്കിൽ ഇന്ത്യൻ ടീം പരിശീലനം ആരംഭിച്ചു. ഇനി കോലി മാത്രമാണ് ടീമിനൊപ്പം ചേരാനുള്ളത്. ഞായറാഴ്ച ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ ആകെയുള്ള സന്നാഹ മത്സരം.