വാഹനപരിശോധനയ്‌ക്കിടെ പൊലീസുകാരോട് പാെട്ടിത്തെറിച്ച് തെന്നിന്ത്യൻ നടി നിവേദ പേതുരാജ്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയിയൽ വ്യാപകമായി പ്രചരിച്ചു. തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ കാമുകിയെന്ന് സംശയിക്കപ്പെടുന്ന നടിയാണ് നിവേദ പേതുരാജ്. നടിക്ക് ദുബായിൽ മന്ത്രി കോടികൾ വിലയുള്ള വീട് വാങ്ങി നൽകിയെന്ന് തമിഴ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പിന്നീട് നടി ഇക്കാര്യത്തിൽ വിശദീകരണവുമായി രംഗത്തുവന്നിരുന്നു.
പൊലീസുകാരോട് തട്ടിക്കയറുന്ന നടി വീഡിയോ പകർത്തുന്ന ഉദ്യോഗസ്ഥന്റെ ഫോൺ തട്ടിപ്പറിക്കാനും ശ്രമിച്ചു. ഡിക്കി പരിശോധിക്കണമെന്നാവശ്യപ്പെട്ട പൊലീസുകാരോട് തനിക്ക് ലൈസൻസുണ്ടെന്നും കാറിന്റെ രേഖകളെല്ലാം കൃത്യമാണെന്നും അവകാശപ്പെടുന്നുണ്ട്. തെലങ്കാനയിലാണ് സംഭവമെന്നാണ് സൂചന.
എക്സ് പ്ലാറ്റ്ഫോമിൽ പ്രചരിക്കുന്ന വീഡിയോ പുതിയ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ചിത്രീകരിച്ചതാണെന്നും ആരാധകർ സംശയിക്കുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണമൊന്നുമുണ്ടായിട്ടില്ല.
#NivethaPethuraj #telanganapolice #hyderabadnow #telangana #teluguactress #tollywoodactor #daskidhamki pic.twitter.com/v4so9EpwzF
— srk (@srk9484) May 30, 2024
“>