കണ്ണൂർ: 60ലക്ഷം രൂപയുടെ സ്വർണം ശരീരത്തിന്റെ സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച എയർഹോസ്റ്റസിനെ ഡിആർഐ പിടികൂടി. കണ്ണൂർ വിമാനത്താവളത്തിലാണ് യുവതി പിടിയിലായത്. ചെവ്വാഴ്ചയായിരുന്നു സംഭവം. കൊൽക്കത്ത സ്വദേശിയായ സുരഭി ഖാത്തൂൺ ആണ് പിടിയിലായത്. ഇവർ പലതവണ സ്വർണം ശരീരത്തിലൊളിപ്പിച്ച കടത്തിയെന്നാണ് സൂചന. റവന്യൂ ഇന്റലിജൻസ് ഇവരുടെ സഹായിയെ ചോദ്യം ചെയ്ത് വരികെയാണ്. 950 ഗ്രാം സ്വർണമാണ് ഇവർ കടത്താൻ ശ്രമിച്ചത്.
യുവതി നാല് ക്യാപ്സൂളുകളാണ് ശരീരത്തിന്റെ പിൻഭാഗത്ത് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്. മസ്കറ്റിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസിന്റെ ഐ.എക്സ് 714 വിമാനത്തിലാണ് സുരഭി കേരളത്തിലെത്തിയത്. ചോദ്യം ചെയ്യലിന് ശേഷം മജിസ്ട്രേറ്റിന് മുന്നിൽ ഹജരാക്കിയ ഇവരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇത്തരത്തിൽ സ്വർണം കടത്തിയതിന് വിമാന ജീവനക്കാർ പിടിയിലാകുന്നത് ആദ്യമാണ്.