ന്യൂയോർക്ക്: ബിസിനസ് വഞ്ചനാ കേസിൽ മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കുറ്റക്കാരനെന്ന് കണ്ടെത്തൽ. 36 കുറ്റങ്ങളിലും ട്രംപ് കുറ്റക്കാരനാണെന്ന് കണ്ടെത്തി. കേസിൽ ജൂലൈ 11-നാണ് ശിക്ഷ വിധിക്കുക. 12 അംഗ ജൂറിയുടെ രണ്ട് ദിവസത്തെ ചർച്ചകൾക്കൊടുവിൽ ഏകകണ്ഠമായാണ് വിധി പ്രസ്താവിച്ചത്.
യുഎസിന്റെ ചരിത്രത്തിൽ തന്നെ ഇതാദ്യമായാണ് പ്രസിഡന്റായിരുന്ന ഒരാൾ ശിക്ഷാവിധി നേരിടുന്നത്. 2016-ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുകയും ഇതിനായി ഗൂഢാലോചനകൾ നടത്തുകയും ചെയ്തുവെന്നാണ് കേസ്. നാല് വർഷം വരെ തടവ് ലഭിക്കാനുള്ള കുറ്റമാണിത്.
താൻ തെറ്റ് ചെയ്തിട്ടില്ലെന്നും നിലവിലെ പ്രസിഡന്റ് ബൈഡന്റെ ആസൂത്രണമാണെന്നും ട്രംപ് ആരോപിച്ചു. സിനിമാ താരം ഉൾപ്പെട്ട കേസിലാണ് ശിക്ഷ വിധിച്ചത്. 2024-ലെ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ട്രംപിന് തിരിച്ചടിയായി കോടതി വിധി വന്നിരിക്കുന്നത്. നവംബർ അഞ്ചിനാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. വിധിക്കെതിരെ ട്രംപ് അപ്പീൽ നൽകുമെന്നാണ് വിവരം.