ആദ്യമായാണ് ജർമ്മനി യൂറോ കപ്പിന് ആതിഥേയത്വം വഹിക്കുന്നത്. ജൂൺ 14ന് സ്‌കോട്ട്‌ലൻഡിനെതിരെയാണ് ആതിഥേയരുടെ ആദ്യ മത്സരം. ഇറ്റലി, ജർമ്മനി, സ്‌പെയിൻ, ഫ്രാൻസ് ഉൾപ്പെടെയുള്ള വമ്പന്മാരാണ് കിരീടപോരാട്ടത്തിന് ഒരുങ്ങുന്നത്. 6 ഗ്രൂപ്പുകളിലായി 24 ടീമുകളാണ് ഇത്തവണ യൂറോ കപ്പിൽ മത്സരിക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ ഇറ്റലി ഗ്രൂപ്പ് ബിയിൽ മുൻ ചാമ്പ്യന്മാരായ സ്‌പെയിനിനും റാങ്കിംഗിൽ 10-ാമതുള്ളക്രൊയേഷ്യക്കും അൽബേനിയയ്‌ക്കും ഒപ്പമാണ്.
ടീമുകൾ
ഗ്രൂപ്പ് എ- ജർമ്മനി, സ്‌കോട്ട്‌ലൻഡ്, ഹംഗറി, സ്വിറ്റ്‌സർലൻഡ്
ഗ്രൂപ്പ് ബി-സ്‌പെയിൻ, ക്രൊയേഷ്യ, ഇറ്റലി, അൽബേനിയ
ഗ്രൂപ്പ് സി- സ്ലെവേനിയ, ഡെൻമാർക്ക്, സെർബിയ, ഇംഗ്ലണ്ട്
ഗ്രൂപ്പ് ഡി- പോളണ്ട്, നെതർലൻഡ്‌സ്, ഓസ്ട്രിയ, ഫ്രാൻസ്
ഗ്രൂപ്പ് ഇ- ബെൽജിയം, സ്ലോവേകിയ, റൊമാനിയ. യുക്രെയ്ൻ
ഗ്രൂപ്പ് എഫ്- തുർക്കി, ജോർജിയ, പോർച്ചുഗൽ, ചെക്ക് റിപബ്ലിക്ക്
സോണി സ്‌പോർട്‌സ് ചാനലുകളിലും സോണി ലൈവ് ആപ്ലിക്കേഷനിലും മത്സരം തത്സമയം കാണാം. വൈകിട്ട് 6.30, രാത്രി 9.30, അർദ്ധരാത്രി 12.30 എന്നിങ്ങനെ മൂന്ന് മത്സരങ്ങളാണുള്ളത്. 17-ാമത് യൂറോ കപ്പ് 10 വേദികളിലായാണ് നടക്കുന്നത്. വേദികൾ ഏതൊക്കെയെന്ന് നോക്കാം..
സ്റ്റേഡിയങ്ങൾ
ബെർലിൻ – ഒളിമ്പിയസ്റ്റാഡിയൻ ബെർലിൻ
കൊളോൺ – കൊളോൺ സ്റ്റേഡിയം (റീൻ എനർജിസ്റ്റേഡിയൻ)
ഡോർട്ട്മുണ്ട് – ബിവിബി സ്റ്റേഡിയം ഡോർട്ട്മുണ്ട് (സിഗ്‌നൽ ഇഡുന പാർക്ക്)
ഡസൽഡോർഫ് – ഡസൽഡോർഫ് അരീന (മെർക്കൂർ സ്പീൽ-അറീന)
ഫ്രാങ്ക്ഫർട്ട് – ഫ്രാങ്ക്ഫർട്ട് അരീന (ഡോച്ച് ബാങ്ക് പാർക്ക്)
ഗെൽസെൻകിർച്ചൻ – അരീന ഔഫ് ഷാൽക്കെ (വെൽറ്റിൻസ്-അരീന)
ഹാംബർഗ് – ഫോക്‌സ് പാർക്ക് സ്റ്റേഡിയം ഹാംബർഗ്
ലീപ്‌സിഗ് – ലീപ്‌സിഗ് സ്റ്റേഡിയം (റെഡ് ബുൾ അരീന)
മ്യൂണിച്ച് – മ്യൂണിച്ച് ഫുട്‌ബോൾ അരീന (അലിയൻസ് അരീന)
സ്റ്റട്ട്ഗാർട്ട് – സ്റ്റട്ട്ഗാർട്ട് അരീന (എംഎച്ച്പി അരീന)















