കിരീട വർൾച്ച തീർക്കാൻ ടി20 ലോകകപ്പിനാെരുങ്ങുന്ന ഇന്ത്യ നാളെ ആകെയുള്ള ഒരു സന്നാഹ മത്സരത്തിനിറങ്ങുന്നു. ബംഗ്ലാദേശിനെതിരെയുള്ള മത്സരം രാത്രി എട്ടിനാണ്. വിരാട് കോലി കഴിഞ്ഞ ദിവസം ന്യൂയോർക്കിലേക്ക് തിരിച്ചിരുന്നു. എന്നാൽ ടീമിനൊപ്പം ചേർന്നോ എന്ന കാര്യം വ്യക്തമല്ല. താരം നാളത്തെ മത്സരത്തിനിറങ്ങാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ട്. അങ്ങനെയെങ്കിൽ മലയാളി താരം സഞ്ജു സാംസൺ മൂന്നാം നമ്പറിലോ അഞ്ചാം നമ്പറിലോ ബാറ്റിംഗിന് ഇറങ്ങിയേക്കും.
നാസൗ കൗണ്ടി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ മത്സരം അമേരിക്കയിലെ സാഹചര്യങ്ങളുമായി പാെരുത്തപ്പെടാൻ ഇന്ത്യക്ക് സഹായകമാകും. അതേസമയം നാളെ മത്സരത്തിന് മഴ ഭീഷണിയാെന്നുമില്ല. 15 അംഗ സ്ക്വാഡിൽ നിന്ന് എല്ലാവരെയും ഫീൾഡിംഗിന് ഇറക്കാൻ സാധിക്കും. സ്റ്റാർ സ്പോർട്സിൽ മത്സരം തത്സമയം കാണാനാകും.അതേസമയം അമേരിക്കയോട് പരമ്പര തോറ്റാണ് ബംഗ്ലാദേശിന്റെ വരവ്. 2-1നാണ് പരമ്പര അടിയറവ് വച്ചത്. അതേസമയം ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം ജൂൺ അഞ്ചിനാണ്.