പാകിസ്താനിൽ സുരക്ഷാ സേനയുടെ വാഹനം ഭീകരവാദികൾ ബോംബെറിഞ്ഞ് തകർത്തു. ഖൈബർ പഖ്തൂൺഖ്വായിൽ നടന്ന സ്ഫോടനത്തിൽ നാല് ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വാഹനം ഏതാണ്ട് പൂർണമായി തകർന്നു. തെഹ്രീക് ഇ-താലിബാൻ പാകിസ്താൻ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.