ടി20ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിൽ കാനഡയെ കീഴടക്കി ആതിഥേയരായ അമേരിക്ക. കാനഡ ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം അനായാസ മറികടക്കുകയാരിന്നു. 40 പന്തിൽ 94 റൺസടിച്ച ആരോൺ ജോൺസാണ് അമേരിക്കയുടെ വിജയ ശില്പി. കാനഡ ഉയർത്തിയ 195 റൺസിന്റെ വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 14 പന്ത് ബാക്കി നിൽക്കെ മറികടക്കുകയായിരുന്നു.
ആന്‍ഡ്രിസ് ഗോസ് അർദ്ധ സെഞ്ച്വറിയുമായി ജോൺസിന് മികച്ച പിന്തുണ നൽകി. മൂന്നാം വിക്കറ്റിൽ ജോൺസ്-ഗോസ് സഖ്യം 131 റൺസാണ് അടിച്ചെടുത്തത്. ഓപ്പണർ സ്റ്റീവൻ ടെയ്ലറും (0) നായകൻ മൊണാക് പട്ടേലും(16) ഇന്നിംഗ്സിന്റെ തുടക്കത്തിലെ വീണത് അമേരിക്കയെ ആശങ്കയിലാക്കിയിരുന്നു.ഡിലോൺ ഹേലിഗർ, കലീം സന, നിഖിൽ ദത്ത എന്നിവർക്ക് ഓരോ വിക്കറ്റ് വീതം ലഭിച്ചു. ആദ്യം ബാറ്റ് ചെയ്ത കാനഡയ്‌ക്ക് നവ്നീത് ധാലിവാളും(44 പന്തിൽ 61) നിക്കോളാസ് കിർട്ടനും (31 പന്തിൽ 51) ചേർന്നാണ് മികച്ച സ്കോർ സമ്മാനിച്ചത്.















