ടി20 ലോകകപ്പിനായി ന്യൂയോർക്കിലെത്തിയ പാകിസ്താൻ ടീമിന്റെ നായകൻ ഇന്ത്യൻ മുൻ ക്രിക്കറ്റ് താരം സുനിൽ ഗവാസ്കറുമായി കൂടികാഴ്ച നടത്തി. സൗഹൃദ കൂടികാഴ്ചയുടെ വീഡിയോ പാകിസ്താൻ ക്രിക്കറ്റ് ബോർഡാണ് പുറത്തുവിട്ടത്. ഇരുവരും ഹസ്തദാനം നൽകുകയും. ഒരുമിച്ച് ചിത്രങ്ങൾ പകർത്തുകയും ചെയ്തു. ബാബറിന് ഗവാസ്കർ ചില ഉപദേശങ്ങൾ നൽകുന്നുമുണ്ടായിരുന്നു.
2022ൽ ടി20 ലോകകപ്പ് ഓസ്ട്രേലിയയിൽ നടന്നപ്പോഴും ഇരുവരും കാണുകയും സംസാരിക്കുകയും സൗഹൃദം പുതുക്കുകയും ചെയ്തിരുന്നു. ഗവാസ്കർ ഒപ്പിട്ട ഒരു തൊപ്പി ബാബർ അസമിന് സമ്മാനിക്കുകയും ടൂർണമെന്റിന് ചില ഉപദേശങ്ങൾ നൽകുകയും ചെയ്തിരുന്നു.അതേസമയം ഒരേ ഗ്രൂപ്പിലുള്ള പാകിസ്താനും ഇന്ത്യയും ജൂൺ 9നാണ് ഏറ്റമുട്ടുന്നത്.
They are fans of each other 😍
Gavaskar 🤝 Babar pic.twitter.com/VHbU0MqAC2— KN 🏏 (@cricupdatesonX) June 1, 2024
രണ്ടാം കിരീടം തേടിയെത്തുന്ന പാകിസ്താനെ നയിക്കുന്ന ബാബർ അസം ഏറെ വിവാദത്തിനൊടുവിലാണ് ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കുന്നത്. പിസിബി ചെയർമാനായി മാെഹമ്മദ് നഖ്വി വന്ന ശേഷമാണ് രാജിവച്ച ബാബറിനെ വീണ്ടും നായകനാക്കുന്നത്. ഇത് ടീമിലെ തന്നെ പല താരങ്ങൾക്കും ഇഷ്ടമായിരുന്നില്ല.
Babar Azam interacts with cricketing icon Sunil Gavaskar 🤝🏏#T20WorldCup pic.twitter.com/YZMRkDBXWV
— Pakistan Cricket (@TheRealPCB) June 1, 2024
“>















