വിനോദ സഞ്ചാരികൾ ഏറ്റവും കൂടുതൽ എത്തുന്ന സ്ഥലമാണ് തായ്ലൻഡിലെ പട്ടായ. തായ്‌ലൻഡ് ഔദ്യോഗികമായി ഹരിത സീസണിലേക്ക് പ്രവേശിക്കുകയുമാണ്. മെയ് പകുതി മുതൽ ഒക്ടോബർ പകുതി വരെയാണ് സീസൺ. ഈ സമയത്ത് തായ്‌ലൻഡ് സന്ദർശിക്കാൻ നിരവധി പേരാണ് എത്തുന്നത്. ഇതിനിടെ ശക്തമായ മഴയെത്തുമെന്ന ഭയത്തിലാണ് രാജ്യം. തായ്‌ലൻഡിൽ മഴക്കാലം ഉടൻ ആരംഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്.
എൽ നിനോ പ്രതിഭാസം അവസാനിച്ച് ലാ നിനയിലേക്ക് മാറുമെന്നുമാണ് പ്രതീക്ഷ. അതിനാൽ, ഈ സീസണിൽ കനത്ത മഴ പെയ്തേക്കും. ഇത് ചില പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും കാരണമായേക്കാം. തായ്‌ലൻഡ് മേഖലയിലെ 60% ത്തിലധികം പ്രദേശങ്ങളിലും കുറഞ്ഞത് 3 ദിവസമെങ്കിലും തുടർച്ചയായ കനത്ത മഴ അടുത്തിടെ പെയ്തിരുന്നു.
ഒക്ടോബർ പകുതിയോടെ മാത്രമായിരിക്കും മഴക്കാലം അവസാനിക്കുക. അതേസമയം തെക്ക്, പ്രത്യേകിച്ച് കിഴക്കൻ തീരത്ത് ജനുവരി പകുതി വരെ കനത്ത മഴ തുടരും. ഈ മഴക്കാലത്ത് 1-2 ഉഷ്ണമേഖലാ ചുഴലിക്കാറ്റുകൾ തായ്‌ലൻഡിലേക്ക് നീങ്ങുമെന്നും വിലയിരുത്തുന്നു. ഓഗസ്റ്റ്, സെപ്തംബർ മാസങ്ങളിൽ വടക്കുകിഴക്കൻ, വടക്കൻ മേഖലകളിലൂടെ കാറ്റ് കടന്നുപോകാനുള്ള സാധ്യതയുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്.