ന്യൂഡൽഹി: മൂന്നാം തവണയും അധികാരത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും എൻഡിഎ സർക്കാരിനും അഭിനന്ദനം അറിയിച്ച് മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു. സമൂഹമാദ്ധ്യമമായ എക്‌സിലൂടെയാണ് മുയിസു ആശംസകൾ കൈമാറിയത്.
തെരഞ്ഞെടുപ്പിൽ വിജയിച്ച് മൂന്നാം തവണയും അധികാരത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും എൻഡിഎ സഖ്യത്തിനും അഭിനന്ദനം. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യയുമായി ഒരുമിച്ച് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്ന് മുഹമ്മദ് മുയിസു എക്സിൽ കുറിച്ചു.
Congratulations to Prime Minister @narendramodi, and the BJP and BJP-led NDA, on the success in the 2024 Indian General Election, for the third consecutive term.
I look forward to working together to advance our shared interests in pursuit of shared prosperity and stability for…
— Dr Mohamed Muizzu (@MMuizzu) June 4, 2024
തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ അധികാരം നിലനിർത്തിയ പ്രധാനമന്ത്രിക്ക് അഭിനന്ദനം അറിയിച്ച് മറ്റ് ലോകനേതാക്കളും രംഗത്തെത്തിയിരുന്നു. നേപ്പാൾ പ്രധാനമന്ത്രി പുഷ്പകമൽ ദഹൽ പ്രചണ്ഡ, ശ്രീലങ്കൻ പ്രസിഡൻ്റ് റനിൽ വിക്രമസിംഗെ, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്നൗത്ത് എന്നിവരും പ്രധാനമന്ത്രിയെ അഭിനന്ദിച്ചു.