അഴിക്കുള്ളിൽ തന്നെ; കെജ്‌രിവാളിന്റെ ഇടക്കാല ജാമ്യാപേക്ഷ തള്ളി കോടതി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അഴിക്കുള്ളിൽ തന്നെ; കെജ്‌രിവാളിന്റെ ഇടക്കാല ജാമ്യാപേക്ഷ തള്ളി കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 5, 2024, 04:34 pm IST
FacebookTwitterWhatsAppTelegram

ഡൽഹി: മദ്യനയ അഴിമതി കേസിൽ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ആരോഗ്യപ്രശനങ്ങൾ ചൂണ്ടിക്കാട്ടി സമർപ്പിച്ച ഇടക്കാല ജാമ്യാപേക്ഷയിലാണ് കോടതി വിധി. കെജ്‌രിവാളിനെ ജൂൺ 19 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടുകൊണ്ട് സ്പെഷ്യൽ ജഡ്ജി കാവേരി ബവേജ ഉത്തരവിറക്കി. നിലവിൽ തിഹാർ ജയിലിലാണ് അരവിന്ദ് കെജ്‌രിവാൾ ഉള്ളത്. ഡൽഹി റോസ് അവന്യു കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്.

ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ജാമ്യാപേക്ഷ. ഹർജി തള്ളിയ കോടതി ബന്ധപ്പെട്ട അധികാരികളോട് കെജ്‌രിവാളിനാവശ്യമായ മെഡിക്കൽ പരിശോധനകൾ നടത്താനും നിർദ്ദേശം നൽകി. സുപ്രീം കോടതി കെജ്‌രിവാളിന് ജൂൺ രണ്ടുവരെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഇത് അവസാനിച്ചതോടെ കഴിഞ്ഞ ശനിയാഴ്ച കെജ്‌രിവാൾ ജയിലേക്ക് മടങ്ങിയിരുന്നു. ഇതിനെത്തുടർന്നാണ് ഇടക്കാല ജാമ്യം 7 ദിവസത്തേക്ക് കൂടി നീട്ടണമെന്ന അപേക്ഷ സമർപ്പിച്ചത്

തിഹാർ ജയിലിൽ നിന്നും വീഡിയോ കോൺഫറൻസ് മുഖേനയാണ് കെജ്‌രിവാൾ കോടതിയിൽ ഹാജരായത്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി ഇടക്കാല ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ കെജ്‌രിവാൾ ജാമ്യം നീട്ടണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയ സമീപിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. തുടർന്ന് കെജ് രിവാളിന്റെ അപേക്ഷ രജിസ്ട്രി തള്ളുകയായിരുന്നു. മാർച്ച് 21നാണ് ഡൽഹി മദ്യനയ അഴിമതിക്കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്യുന്നത്.

Tags: aravind kejriwalDelhi excise policy caseinterim bail plea
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies