വാഗ്ദാനം നൽകിയ ഒരുലക്ഷം രൂപയ്‌ക്കും തൊഴിലിനുമായി കോൺഗ്രസ് ഓഫീസിന് മുന്നിലെത്തി മുസ്ലീം വനിതകൾ. ഇൻഡി സഖ്യത്തിന്റെ ഗാരന്റി കാർഡുമായാണ് ലക്നൗവിനെ കോൺഗ്രസ് ഓഫീസിന് മുന്നിൽ ഇവർ വോട്ടെണ്ണലിന്റെ പിറ്റേന്ന് രാവിലെ തന്നെ എത്തിയത്. അപേക്ഷകൾ ആരെങ്കിലും വാങ്ങുന്നവരെ നിൽക്കാനാണ് തീരുമാനമെന്നും ഇവർ പറഞ്ഞു.
ലോക്സഭ തെരഞ്ഞെടുപ്പ് വാഗ്ദാനമായി ഒരു ലക്ഷം രൂപ സ്ത്രീകൾക്ക് നൽകുമെന്ന് പറഞ്ഞ വാഗ്ദാന കാർഡും ഇവർ കൊണ്ടുവന്നിരുന്നു. കൊണ്ടുവന്ന അപേക്ഷയിൽ ബൂത്ത് നമ്പർ വേണമെന്ന് കോൺഗ്രസ് ഓഫീസിലെ ഒരാൾ തന്നോട് പറഞ്ഞവെന്ന് ഒരു മാദ്ധ്യമ റിപ്പോർട്ടറോട് തസ്ലീം എന്ന യുവതി വ്യക്തമാക്കി.
മറ്റൊരുയുവതി തങ്ങൾക്ക് അപേക്ഷ ലഭിച്ചില്ലെന്നും അതിനു വേണ്ടിയാണ് ഓഫീസിന് പുറത്ത് കാത്തിരിക്കുന്നതെന്നും പറഞ്ഞു. ഗൃഹനാഥയ്‌ക്ക് ഒരു ലക്ഷം വാഗ്ദാനം ചെയ്തുവെന്നും അവർ പറഞ്ഞു. യുപിയിൽ അഖിലേഷ് യാദവിന്റെ സമാജ് വാദി പാർട്ടിക്കൊപ്പം ചേർന്ന് 43 സീറ്റുകൾ നേടാൻ ഇൻഡി സഖ്യത്തിന് കഴിഞ്ഞിരുന്നു.