പാകിസ്താൻ തെഹ്രീക ഇൻസാഫ് (പിടിഐ) നേതാവ് സനം ജാവേദ് വീണ്ടും അറസ്റ്റിലായി. സർഗോധ ജയിലിൽ നിന്ന് പുറത്തിറങ്ങി നിമിഷങ്ങൾക്കകമാണ് അവരെ ഗുജ്റാൻവാല പൊലീസ് അറസ്റ്റ് ചെയ്തത്. കൻ്റോൺമെന്റ് കലാപ കേസിലാണ് അറസ്റ്റ്.
മേയ് 9 നടന്ന കലാപത്തിന്റെ അന്വേഷണത്തിന് ഇവരെ അറസ്റ്റ് ചെയ്യുന്നത് അനിവാര്യമാണെന്ന് പൊലീസ് പറഞ്ഞു. മറ്റൊരു വനിതാ നേതാവായ ആലിയ ഹംസയും കലാപ കേസിൽ പ്രതിയാണ്. ഇവർ ജയിലിലായതിന് പിന്നാലെ സനം ജാവേദിന്റെ ഹർജികൾ ലാഹോർ ഹൈക്കോടതി തീർപ്പാക്കിയിരുന്നു.
ജാമ്യം നേടി പുറത്തിറങ്ങുന്നതിനിടെ ജയിലിന് മുന്നിൽ കാത്തുനിന്നാണ് സനത്തിന്റെ അറസ്റ്റ് പൂർത്തിയാക്കിയത്.
ഇവർക്കൊപ്പം ജയിലിലുള്ള ആലിയയുടെ ജാമ്യ ഉത്തരവ് അധികൃതർക്ക് ലഭിക്കാത്തതിനാൽ ഇവർ ഇപ്പോഴും തടവറയിലാണ്. ഭീകരവാദ വിരുദ്ധ കോടതിയാണ് ഇരുവർക്കും ജാമ്യം അനുവദിച്ചത്. മൂന്ന് കേസുകളാണ് രജിസ്റ്റർ ചെയ്തത്.