നാസ്സൗ സ്റ്റേഡിയത്തിൽ ഇന്ത്യൻ ബൗളർമാർ കളംപിടിച്ചതോടെ തകർന്ന് തരിപ്പണമായി അയർലൻഡ്. 16 ഓവറിൽ 96 റൺസിന് പുറത്തായി. പേസർമാരെയും സ്പിന്നർമാരെയും തുണയ്‌ക്കുന്ന പിച്ചിൽ ഇന്ത്യൻ ബൗളർമാരുടെ സംഹാര താണ്ഡവമായിരുന്നു. ഗാരെത് ഡെലാനിയാണ്(26) അയർലൻഡ് നിരയിലെ ടോപ് സ്‌കോറർ.
അർഷദീപാണ് അയർലൻഡ് തകർച്ചയ്‌ക്ക് തുടക്കമിട്ടത്. പിന്നീട് ചീട്ടുകൊട്ടാരം പോലെ വിക്കറ്റുകൾ നിലംപാെത്തി. ആദ്യ ഓവറുകളിൽ തന്നെ അർഷ്ദീപ് സിംഗ് അയർലൻഡിന്റെ മുൻനിരയെ വീഴ്‌ത്തി. രണ്ടാം ഓവറിന്റെ തുടക്കത്തിൽ പോൾ സ്റ്റിർലിംഗിനെയും(4) ആൻഡി ബാൽബിർണിയും (5) മടക്കി അർഷദീപ് തകർപ്പൻ തുടക്കമാണ് ഇന്ത്യക്ക് നൽകിയത്. മത്സരത്തിൽ ഒരു തവണ പോലും തലയുയർത്താൻ അയർലൻഡിനെ അനുവദിക്കാതിരുന്ന പേസർമാർ ബാറ്റിംഗ് നിരയെ വരിഞ്ഞുക്കെട്ടി. ലോർക്കൻ ടക്കർ(10), കർട്ടിസ് കാംഫർ(12), ഗാരെത് ഡെലാനി(26), ജോഷ് ലിറ്റിൽ (14) എന്നിവർക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്.
ഇതോടെ അയർലൻഡിന്റെ ഇന്നിംഗ്‌സ് 95 റൺസിൽ അവസാനിക്കുകയായിരുന്നു. ഇന്ത്യക്ക് വേണ്ടി ഹാർദിക് പാണ്ഡ്യ മൂന്നും അർഷ്ദീപ് സിംഗ്, ജസ്പ്രീത് ബുമ്ര എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്‌ത്തി. അക്‌സർ പട്ടേൽ, മുഹമ്മദ് സിറാജ് എന്നിവർ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.