കൊല്ലം: വാളകത്ത് കാർ നിയന്ത്രണംവിട്ട് മറിഞ്ഞ് 16കാരിക്ക് ദാരുണാന്ത്യം. കൊട്ടാരക്കര സ്വദേശി ജോർജിന്റെയും ബിസ്മിയുടെയും മകൾ ആന്റിയ ആണ് മരിച്ചത്. ബിസ്മി ഓടിച്ച കാർ നിയന്ത്രണം വിട്ട് റോഡരികിലെ കടത്തിണ്ണയിലേക്ക് ഇടിച്ചു കയറി മറിയുകയായിരുന്നു.
ഇന്ന് ഉച്ചയോടെ എം.സി റോഡിൽ വച്ചായിരുന്നു അപകടം. കാറിലുണ്ടായിരുന്ന ബിസ്മിക്കും ആന്റിയയുടെ മുത്തശ്ശി ശോശാമ്മയക്കും പരിക്കേറ്റു. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശോശാമ്മയെ ആശുപത്രിയിൽ കാണിച്ച ശേഷം മടങ്ങുന്ന വഴിയാണ് അപകടമുണ്ടായത്.
ഇടിയുടെ ആഘാതത്തിൽ കാർ തലകീഴായി മറിയുകയും കാറിനടിയിൽപ്പെട്ട ആന്റിയ സംഭവസ്ഥലത്ത് വച്ച് തന്നെ മരിക്കുകയുമായിരുന്നു. സിബിഎസ്ഇ പരീക്ഷയിൽ എല്ലാ വിഷയത്തിനും എ വൺ നേടിയ വിദ്യാർത്ഥിനി കൂടിയാണ് ആന്റിയ.















