ബിജെപിക്കെതിരെ ഓഹരി കുംഭകോണം ആരോപിച്ച രാഹുലിന്റെ നീക്കം സ്വയം അപഹാസ്യനാകുന്നതിന് തുല്യമാണെന്ന് രാഷ്‌ട്രീയ നിരീക്ഷകൻ ജിതിൻ കെ. ജേക്കബ്. എൻഡിഎ അധികാരത്തിൽ വരുമെന്ന എക്സിറ്റ് പോൾ ഫലം വന്നപ്പോൾ ഓഹരി വിപണി കുതിച്ചുയർന്നതും ഇൻഡി മുന്നണി ഭരണം പിടിക്കുമെന്ന് തോന്നിയപ്പോൾ വിപണി ഇടിഞ്ഞതും അഴിമതിയായി ചൂണ്ടിക്കാട്ടുന്ന രാഹുൽ, സ്വയം ട്രോളുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
എക്സിറ്റ് പോൾ ഫലം വന്ന ശേഷം ഇന്ത്യൻ ഓഹരി വിപണി കുതിച്ചു. നിഫ്റ്റി 23,307 പോയിന്റ് വരെ ഉയരത്തിൽ എത്തി. തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ മാർക്കറ്റ് തകരുകയും നിഫ്റ്റി സൂചിക 21,300 വരെ താഴുകയും ചെയ്തു. ഇപ്പോൾ നിഫ്റ്റി 23,320 പോയിന്റ് എന്ന നിലയിലാണ്. മാർക്കറ്റ് വീണ്ടും ശക്തിപ്രാപിച്ച് വരുന്നു. അതായത്, എക്സിറ്റ് പോൾ വന്നപ്പോൾ ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റ് കുതിച്ചു. ഫലപ്രഖ്യാപന ദിവസം തകർന്നടിഞ്ഞു, ഇത് എന്തുകൊണ്ടാണെന്ന് രാഹുലിന് ഇതുവരെയും മനസിലാക്കാൻ കഴിഞ്ഞില്ലെന്നത് നിർഭാഗ്യകരമാണെന്നും ജിതിൻ കെ. ജേക്കബ് വിമർശിച്ചു.
ബിജെപി വീണ്ടും ഭരിക്കുമെന്ന എക്സിറ്റ് പോൾ ഫലം നിക്ഷേപകർക്ക് ആവേശം നൽകിയിരുന്നു. കാരണം ബിജെപി അധികാരത്തിലെത്തിയാൽ ഇന്ത്യ വീണ്ടും സാമ്പത്തിക രംഗത്ത് കുതിക്കുമെന്നും ഇന്ത്യയിൽ അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ഇനിയുമേറെ വൻകിട നിക്ഷേപങ്ങൾ വരുമെന്നും ഇന്ത്യയിലെയും, വിദേശത്തെയും കോടിക്കണക്കിനു നിക്ഷേപകർക്ക് മനസിലായി. അതുകൊണ്ട് മാർക്കറ്റ് കുതിച്ചു കയറി.
എന്നാൽ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ അഴിമതിക്കാർ നയിക്കുന്ന ഇൻഡി മുന്നി ഭരണം പിടിച്ചേക്കുമെന്ന സംശയങ്ങൾ ഉയർന്നു. അങ്ങനെയങ്കിൽ സാമ്പത്തിക രംഗം തകരുമെന്ന് നിക്ഷേപകർക്ക് തോന്നുകയും സ്റ്റോക്കുകൾ വിറ്റഴിച്ച് അവർ പോവുകയും ചെയ്തു.
എന്നാൽ പിന്നീടുള്ള ദിവസം എൻഡിഎ സഖ്യം അധികാരത്തിൽ വരുമെന്ന് ഉറപ്പായപ്പോൾ, ഇൻഡി മുന്നണി ഇന്ത്യ ഭരിക്കില്ലെന്ന് ഉറപ്പായപ്പോൾ, നിക്ഷേപകർക്ക് ആശ്വാസമായി. അവർ മാർക്കറ്റിലേക്ക് തിരിച്ചുവരികയും ഓഹരി വിപണിയിൽ നേട്ടമുണ്ടാകാൻ തുടങ്ങുകയും ചെയ്തു.
എന്നാൽ ഇക്കാര്യം തിരിച്ചറിയാനുള്ള സാമാന്യബുദ്ധി ഇൻഡി മുന്നണിയുടെ നേതാവായ രാഹുലിന് ഇല്ലാതെ പോയി. രാഹുൽ നയിക്കുന്ന സർക്കാർ ഇന്ത്യ ഭരിച്ചാൽ രാജ്യത്ത് ഉണ്ടായേക്കാവുന്ന അരക്ഷിതാവസ്ഥയാണ് ഓഹരി വിപണിയിലെ തകർച്ച സൂചിപ്പിച്ചത് എന്നും ജിതിൻ ജേക്കബ് ചൂണ്ടിക്കാട്ടി.
അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്:















