കോട്ടയം: വിനോദസഞ്ചാര കേന്ദ്രമായ ഇല്ലിക്കൽ കല്ലിലെത്തിയ വിദ്യാർത്ഥികൾക്ക് ഇടിമിന്നലേറ്റു. കാഞ്ഞിരപ്പള്ളിയിൽ നിന്ന് വിനോദയാത്രയ്‌ക്കെത്തിയ വിദ്യാർത്ഥികൾക്കാണ് ഇടിമിന്നലേറ്റത്. ഇന്ന് ഉച്ചയ്‌ക്കായിരുന്നു സംഭവം. പരിക്കേറ്റ വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തെളിഞ്ഞ കാലവസ്ഥയിലാണ് വിദ്യാർത്ഥികൾക്ക് മിന്നലേറ്റത്. പെട്ടന്നുണ്ടായ മിന്നലേറ്റ് രണ്ട് വിദ്യാർത്ഥികൾക്ക് ബോധക്ഷയമുണ്ടായി. ഇടിമിന്നലേറ്റ ഒരു പെൺകുട്ടിയുടെ മാല കരിഞ്ഞ നിലയിലായിരുന്നു.
തുടർന്ന് സ്ഥലത്തെ ഡിസ്ട്രിക്റ്റ് ടൂറിസം പ്രൊമോഷൻ കൗൺസിൽ (ഡിറ്റിപിസി) ജീവനക്കാർ ചേർന്ന് പരിക്കേറ്റവരെ ഈരാറ്റുപേട്ടയിലെ ആശുപത്രിയിലും തുടർന്ന് പാലയിലെ സ്വാകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.















