നല്ലത് ചെയ്താലും കുറ്റം കണ്ടുപിടിക്കും; എത്ര ട്രോളിയാലും…; സുരേഷ് ഗോപിയുടെ വിജയത്തിൽ മകൾ ഭാഗ്യ പറയുന്നു…

Published by
Janam Web Desk

സുരേഷ് ഗോപിയുടെ വിജയത്തിൽ പ്രതികരിച്ച് മകൾ ഭാഗ്യ സുരേഷ്. എത്രയൊക്കെ വിമർശനങ്ങൾ ഉയർന്നാലും, ട്രോളുകൾ ഉണ്ടാക്കിയാലും അച്ഛൻ തന്റെ പ്രവർത്തനം തുടരുന്ന ആളാണെന്ന് ഭാഗ്യ പറഞ്ഞു. സുരേഷ് ഗോപിയുടെ വിജയം തന്നെ സംബന്ധിച്ച് അതിശയം ആയിരുന്നുവെന്നും ഇനിയുള്ള അഞ്ചുവർഷം അദ്ദേഹത്തിന് പ്രവർത്തിക്കാനുള്ള അവസരം ജനങ്ങൾ നൽകണമെന്നും ഭാഗ്യ സുരേഷ് മാധ്യമങ്ങളോട് പ്രതികരിച്ചു.

“ആരൊക്കെ വിമർശിച്ചാലും അച്ഛൻ അച്ഛന്റെ പ്രവർത്തനം തുടർന്നുകൊണ്ടേയിരിക്കും. അത് അങ്ങനെയാണ്. അച്ഛന്റെ വിജയം എന്നെ സംബന്ധിച്ച് ഒരു അതിശയം തന്നെയാണ്. ഇപ്പോഴുള്ളതിനേക്കാളും നന്നായി ഇനി അച്ഛന് പ്രവർത്തിക്കാൻ സാധിക്കട്ടെ. അതിനുള്ള അവസരമാണിത്. അടുത്ത അഞ്ചുവർഷം അച്ഛൻ എന്തു ചെയ്യുന്നു എന്ന് ജനങ്ങൾ വിലയിരുത്തി ചിന്തിക്കട്ടെ”.

“ഞാൻ രാഷ്‌ട്രീയപരമായി ഒന്നും തന്നെ പറയുന്നില്ല. അതു പറയാൻ ഞാൻ ആരുമല്ല. ജനങ്ങൾ കാണുന്നുണ്ട് അച്ഛന്റെ ഓരോ പ്രവർത്തനവും. അത് തുടർന്നുകൊണ്ടേയിരിക്കും. ആൾക്കാർക്ക് എന്തും പറയാനുള്ള അവകാശമുണ്ട്, അത് എങ്ങനെ എടുക്കണമെന്ന് നമ്മൾ തീരുമാനിക്കുന്നത് പോലെയാണ്. നല്ലത് ചെയ്താലും വിമർശിക്കാൻ ആളുകൾ കാണും. അച്ഛനെതിരെയുള്ള ട്രോളുകൾക്കൊന്നും ഞങ്ങൾ വില കൽപ്പിക്കാറില്ല” – ഭാഗ്യ സുരേഷ് പറഞ്ഞു.

Share
Leave a Comment