മുംബൈ: മുളുണ്ട് കേരള സമാജം, മുളുണ്ട് ഭക്തസംഘം ടെംപിൾ ട്രസ്റ്റിന്റെ സഹകരണത്തോടെ കഥകളി അവതരിപ്പിക്കുന്നു. കലാമണ്ഡലം കലാശ്രീ ഗോപാലകൃഷ്ണനും സംഘവും അവതരിപ്പിക്കുന്ന ദുര്യോധനവധം മേജർ സെറ്റ് കഥകളിയാണ് അരങ്ങേറുന്നത്.
ജൂൺ 29 ന് ശനിയാഴ്ച വൈകുന്നേരം 6.30 ന് മുളുണ്ട് ഭക്തസംഘം ടെംപിൾ ഹാളിൽ വെച്ചായിരിക്കും പരിപാടി. കഴിഞ്ഞ വർഷം ജനുവരിയിൽ സമാജത്തിന്റെ നേതൃത്വത്തിൽ വൈക്കം കലാശക്തി കുചേലവൃത്തം കഥകളി അവതരിപ്പിച്ചിരുന്നു.
സമാജം തുടർച്ചയായി നടത്തിവരുന്ന വിവിധ തരം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു പുറമെ കേരളത്തിന്റെ തനതായ കലാരൂപങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടും കൂടിയാണ് ഇത്തരം പരിപാടികൾ നടത്തുന്നതെന്ന് സമാജം ഭാരവാഹികളായ സി.കെ.കെ പൊതുവാൾ, ലക്ഷ്മി നാരായണൻ, രാജേന്ദ്രബാബു എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ഇടശ്ശേരി രാമചന്ദ്രനുമായി 9819002955 നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.















