ടി20 ലോകകപ്പിൽ ചിരവൈരികളുടെ പോരാട്ടം മഴ കാരണം വൈകുന്നു. ന്യൂയോർക്കിലെ നാസോ സ്റ്റേഡിയത്തിനും പരിസര പ്രദേശങ്ങളിലും കനത്ത മഴയാണ് അനുഭവപ്പെടുന്നത്. 7.30ന് ടോസ് നിശ്ചയിച്ചിരുന്നെങ്കിലും ഇതും വൈകുകയാണ്. അതേസമയം പുതിയ റിപ്പോർട്ട് പ്രകാരം മഴയ്‌ക്ക് അല്പം ശമനം വന്നിട്ടുണ്ടെന്നാണ് സൂചന. സാഹചര്യങ്ങൾ പരിശോധിക്കാൻ അമ്പയർമാർ ഗ്രൗണ്ടിലെത്തിയിട്ടുണ്ട്. ഇതിന് ശേഷമാകും ടോസ് ഇടുന്ന കാര്യത്തിൽ തീരുമാനമെടുക്കൂ. മിനിട്ടുകൾക്ക് ശേഷം ഒരു പരിശോധന കൂടിയുണ്ടാകും.















