കിംഗ് മേക്കർ; തലയെടുപ്പോടെ രാജ്‌നാഥ് സിംഗ് വീണ്ടും മോദി മന്ത്രിസഭയിൽ
Saturday, July 12 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

കിംഗ് മേക്കർ; തലയെടുപ്പോടെ രാജ്‌നാഥ് സിംഗ് വീണ്ടും മോദി മന്ത്രിസഭയിൽ

Janam Web Desk by Janam Web Desk
Jun 9, 2024, 08:06 pm IST
FacebookTwitterWhatsAppTelegram

പതിറ്റാണ്ടുകളായി ബിജെപിയുടെ കോട്ടയായി തുടരുന്ന ലക്‌നൗവിൽ നിന്ന് തുടർച്ചയായി മൂന്നാം തവണയും എംപിയായി കേന്ദ്രമന്ത്രി സഭയിൽ എത്തിയ മുൻ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. 2024 മേയ് 20നാണ് ലക്‌നൗവിൽ ജനങ്ങൾ വിധിയെഴുതിയത്. ജൂൺ നാലിന് രാജ്യം കാത്തിരുന്ന ഫലപ്രഖ്യാപനമുണ്ടായപ്പോൾ ലക്‌നൗവിലെ ജനവിധി ഏവർക്കും ഊഹിക്കാവുന്നതായിരുന്നു.

രാജ്യത്തെ സേവിക്കാൻ അദ്ദേഹം കാണിക്കുന്ന സന്നദ്ധത തന്നെയാണ് മറ്റ് നേതാക്കളിൽ നിന്നും രാജ്‌നാഥ്‌സിംഗിനെ ജനപ്രിയനാക്കുന്നത്. എതിരാളികൾ പോലും ആദരിക്കുന്ന ഘനഗാംഭീര്യമായ ശബ്ദം. പൊതുസേവന രംഗത്ത് തിളങ്ങുന്ന പ്രവർത്തനം. ചുമതലകളിൽ അണുവിട വ്യതിചലിക്കാത്ത കർക്കശക്കാരൻ. യുപിയിൽ ബിജെപി സംസ്ഥാന സെക്രട്ടറി, യുവമോർച്ചയുടെ അദ്ധ്യക്ഷൻ, ബിജെപി ദേശീയ അദ്ധ്യക്ഷൻ തുടങ്ങി സംഘടനാ പ്രവർത്തനത്തിന്റെ വിവിധ ഏടുകളിൽ പ്രകടനം കാഴ്ചവെച്ച നേതാവാണ് അദ്ദേഹം. യുപിയിലെ കെബി പോസ്റ്റ് ഗ്രാജ്വേറ്റ് കോളജിൽ ഫിസിക്സ് ലക്ചററായിരുന്നു രാജ്നാഥ് സിംഗ്.

യുപിയിലെ ചന്ദൗലി ജില്ലയിലെ ബബോറയാണ് രാജ്നാഥ് സിംഗിന്റെ ജൻമസ്ഥലം. മന്ത്രിയായിരിക്കെ കൈകാര്യം ചെയ്ത വകുപ്പുകളിൽ രാജ്‌നാഥ് സിംഗ് കൊണ്ടുവന്ന മാറ്റങ്ങൾ ശ്രദ്ധേയമായിരുന്നു. 1991-1992 കാലഘട്ടത്തിൽ വിദ്യാഭ്യാസ മന്ത്രിയായിരിക്കുന്ന കാലത്തായിരുന്നു ശാസ്ത്ര ഗ്രന്ഥങ്ങൾ നവീകരിച്ച് വേദ ഗണിതത്തെ സിലബസിൽ ഉൾപ്പെടുത്തിയത്. ഇതിനുപുറമെ ആന്റി- കോപ്പിയിംഗ് നിയമവും അദ്ദേഹം പാസാക്കി. വിദ്യാഭ്യാസ സമ്പ്രദായങ്ങൾ പൊളിച്ചെഴുതികൊണ്ടായിരുന്നു അദ്ദേഹം വിദ്യാഭ്യാസ മന്ത്രിയിൽ നിന്ന് കേന്ദ്ര ഗതാഗതമന്ത്രിയായത്.

1994 ഏപ്രിലിൽ, അദ്ദേഹം രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. വ്യവസായ ഉപദേശക സമിതി, കൃഷി മന്ത്രാലയത്തിന്റെ കൺസൾട്ടേറ്റീവ് കമ്മിറ്റി, ബിസിനസ് ഉപദേശക സമിതി, ഹൗസ് കമ്മിറ്റി, കമ്മിറ്റി തുടങ്ങിയ സമിതികളുടെ ഭാഗമായി. 1997 മാർച്ച് 25-ന് രാജ്‌നാഥ്‌സിംഗ് ബി.ജെ.പിയുടെ ഉത്തർപ്രദേശ് യൂണിറ്റിന്റെ പ്രസിഡന്റായി. 1999-ൽ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിയായും അദ്ദേഹം സേവനമനുഷ്ഠിച്ചു.

2000ൽ ഉത്തർപ്രദേശിന്റെ മുഖ്യമന്ത്രിയായി അദ്ദേഹം ചുമതലയേറ്റു. ഒരു സമുദായത്തിന് മാത്രം ജോലി നൽകിയിരുന്ന സമാജ്വാദി പാർട്ടിയുടെ നയങ്ങളെ പൊളിച്ചടുക്കി തൊഴിൽ വിവേചനം ഇല്ലാതാക്കാനും ക്രമസമാധാനം നിലനിർത്താനും അദ്ദേഹം പ്രവർത്തിച്ചു. കേന്ദ്ര കൃഷി മന്ത്രി, കേന്ദ്ര ആഭ്യന്തര മന്ത്രി, കേന്ദ്ര പ്രതിരോധ മന്ത്രി എന്നീ പദവികളിലും മികച്ച പ്രവർത്തനം കാഴ്ചവെച്ചു.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ അദ്ദേഹം രാജ്യത്തിനായി സമർപ്പിച്ച സേവനങ്ങൾ എടുത്തു പറയേണ്ടവയാണ്. ലക്‌നൗ നഗരത്തിലെ തിരക്ക് നിയന്ത്രിക്കാൻ അര ഡസനിലധികം മേൽപ്പാലങ്ങളാണ് ഉയർന്നുവന്നത്. അദ്ദേഹം പ്രതിരോധ മന്ത്രിയായിരിക്കെ, നഗരം ബ്രഹ്‌മോസ് മിസൈൽ നിർമാണത്തിന്റെ കേന്ദ്രമായി മാറി. ലക്നൗ വിമാനത്താവളത്തോടൊപ്പം ഗോമതിനഗർ റെയിൽവേ സ്റ്റേഷനും നവീകരിച്ചു.

2024ൽ എത്തിയപ്പോഴും രാജ്‌നാഥ് സിംഗിന് അനുകൂലവിധിയാണ് ലക്നൗ കാത്തുവച്ചത്. എസ് പി ടിക്കറ്റിൽ മൂന്ന് തവണ മത്സരിച്ച് എംഎൽഎ ആയ ഇൻഡി സഖ്യത്തിന്റെ സ്ഥാനാർത്ഥി രവിദാസ് മെഹ്റോത്രയെ പരാജയപ്പെടുത്തിയാണ് അദ്ദേഹം ലോക്‌സഭയിൽ വീണ്ടുമെത്തിയത്. 6,12,709 വോട്ടുകളാണ് അദ്ദേഹം നേടിയത്.

Tags: BJPrajnath singh2024 NATIONAL ELECTION
ShareTweetSendShare

More News from this section

പൊലീസ് കമ്മീഷണർ വിവരമറിഞ്ഞത് മണിക്കൂറുകൾക്ക് ശേഷം, ​ഗുരുതര സുരക്ഷാവീഴ്ചയുണ്ടായി ; ചിന്നസ്വാമി സ്റ്റേഡിയത്തിലെ അപകടത്തിൽ അന്വേഷണ റിപ്പോർട്ട്

പറന്നത് 32 സെക്കൻഡ്; രണ്ട് എഞ്ചിനുകളും പൊടുന്നനെ നിലച്ചു; ഇന്ധന സ്വിച്ചുകൾ ഓഫായി; നിർണ്ണായകമായി പൈലറ്റുമാരുടെ സംഭാഷണം

കുബ്ബാവാല മുസ്തഫയെ ഇന്ത്യക്ക് കൈമാറി യുഎഇ; രാസലഹരി നിർമാണത്തിന് സ്വന്തം ലാബ്; പിടിച്ചെടുത്തത് 252 കോടിയുടെ പാർട്ടി ഡ്ര​ഗ്

സെഞ്ച്വറികളുടെ “റൂട്ട്” നന്നായി അറിയാം ജോയ്‌ക്ക്; റെക്കോർഡുകൾ പെയ്തിറങ്ങി, സച്ചിനെ മറികടക്കുമോ ഇം​ഗ്ലീഷുകാരൻ?

ആടി തിരുവാതിരൈയിൽ പങ്കെടുക്കും; ഈ മാസം 27, 28 തീയതികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്‌നാട്ടിൽ

370 വർഷത്തിന് ശേഷം ഡൽഹിയിലെ ശീഷ് മഹൽ സന്ദർശകർക്കായി തുറന്നു നൽകി

Latest News

ഉറങ്ങുന്ന സമയത്ത് മദ്രസയിൽ പോകാൻ ആകുമോ? സമുദായത്തിന്റെ കൂടി വോട്ട് നേടിയാണ് അധികാരത്തിൽ വന്നത്: ജിഫ്രി മുത്തുക്കോയ തങ്ങൾ

വർക്ക് ഷോപ്പിലേക്ക് പോകവേ ബൈക്കിന് തീപിടിച്ചു; ഗുരുതരമായി പൊള്ളലേറ്റ യുവാവ് മരിച്ചു

തലസ്ഥാനത്ത് തലയെടുപ്പോടെ ബിജെപി: സംസ്ഥാന കാര്യാലയം നാടിന് സമർപ്പിച്ച് അമിത് ഷാ

കേന്ദ്രമന്ത്രി സുരേഷ് ​ഗോപിയുടെ ഇടപെടലിലൂടെ ഇടുക്കി സ്വദേശിനിക്ക് മോചനം; കുവൈത്തിൽ ഏജൻസിയുടെ ചതിയിൽ തടവിലായ ജാസ്മിൻ തിരിച്ചെത്തി

കേരളാ സർവകലാശാല രജിസ്ട്രാർ സ്ഥാനത്ത് മിനി കാപ്പൻ തുടരും; നിർദ്ദേശം നൽകി വൈസ് ചാൻസലർ

സർവീസിനിടയിൽ ഡ്രൈവറുമായി ഏറെ നേരം സംസാരിക്കുന്നു; പരാതി ലഭിച്ചപ്പോൾ കെഎസ്ആർടിസി വനിതാ കണ്ടക്ടർക്ക് സസ്പെൻഷൻ

കാർ സ്റ്റാർട്ട് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച അപകടത്തിനു കാരണം ഷോർട്ട് സർക്യൂട്ട് എന്ന് പ്രാഥമിക നിഗമനം: രണ്ടു കുട്ടികളുടെ നില അതീവഗുരുതരം

ഒരു പ്രത്യേക സമൂഹത്തിന്റെ പേര് പറഞ്ഞ് സര്‍ക്കാരിനെ വിരട്ടരുത്; ഏതെങ്കിലും ഒരു വിഭാഗത്തിന് മാത്രമായി ഇളവ് അനുവദിക്കാനാവില്ല : ശിവൻ കുട്ടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies