മാനം തെളിഞ്ഞതോടെ ടി20 ലോകകപ്പിലെ ഇന്ത്യ- പാകിസ്താൻ മത്സരത്തിന് തുടക്കമായി. ടോസ് നേടിയ പാകിസ്താൻ നായകൻ ബാബർ അസം ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ടൂർണമെന്റിലെ ആദ്യ മത്സരത്തിന് സമാനമായി മാറ്റങ്ങളില്ലാതെയാണ് ടീം ഇന്ത്യ ഇറങ്ങുന്നത്. അസം ഖാന് പകരം ഇമാദ് വാസീമിനെ പാകിസ്താൻ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്തി.
നാസ്സോ കൗണ്ടി സ്റ്റേഡിയത്തിൽ ഇതുവരെ നടന്ന മത്സരങ്ങളിൽ രണ്ടാമത് ബാറ്റിംഗിനിറങ്ങിയ ടീമായിരുന്നു ജയിച്ചത്. അതുകൊണ്ട് തന്നെ മഴയും മൂടിക്കെട്ടിയ അന്തരീക്ഷവും ഡ്രോപ് ഇൻ പിച്ചിലെ കനത്ത വേഗവും അപ്രതീക്ഷിത ബൗൺസും ആദ്യം ബാറ്റിംഗിന് ഇറങ്ങുന്ന ടീമിന് വെല്ലുവിളി ഉയർത്തുമെന്നാണ് കരുതുന്നത്. മഴയെ തുടർന്ന് ടോസ് വൈകിയിരുന്നു.
പ്ലേയിംഗ് ഇലവൻ
ഇന്ത്യ- രോഹിത് ശർമ്മ, വിരാട് കോലി, ഋഷഭ് പന്ത്, സൂര്യകുമാർ യാദവ്, ശിവം ദുബൈ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, ജസ്പ്രീത് ബുമ്ര, അർഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്.
പാകിസ്താൻ- ബാബർ അസം, മുഹമ്മദ് റിസ്വാൻ, ഉസ്മാൻ ഖാൻ, ഫഖർ സമാൻ,ഷദാബ് ഖാൻ, ഇഫ്തിഖർ അഹമ്മദ്, ഇമാദ് വാസിം, ഷഹീൻ ഷാ അഫ്രീദി, ഹാരിഫ് റൗഫ്, നസീം ഷാ, മുഹമ്മദ് ആമിർ.