ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് ആശംസകൾ അറിയിച്ച് പാകിസ്താൻ മുൻ ക്രിക്കറ്റ് താരം ഡാനിഷ് കനേരിയ . ഞായറാഴ്ച ഇന്ത്യക്കാർക്ക് ഇരട്ട സന്തോഷമായിരുന്നുവെന്നാണ് ഡാനിഷ് കനേരിയ പറഞ്ഞത് . പാകിസ്താനെതിരായ ഇന്ത്യയുടെ വിജയത്തെയും പരാമർശിച്ചാണ് കനേരിയയുടെ പ്രസ്താവന .
“നരേന്ദ്ര മോദി വീണ്ടും ഇന്ത്യയുടെ പ്രധാനമന്ത്രിയായതിന് ആശംസകൾ . അദ്ദേഹം രാജ്യത്തിന് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്തു. ഞായറാഴ്ച ഇന്ത്യക്കാർക്ക് ഇരട്ട സന്തോഷമായിരിക്കും, മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങ്, ന്യൂയോർക്കിൽ ഇന്ത്യ പാകിസ്താനെ തോൽപ്പിച്ചത്,” കനേരിയ പറഞ്ഞു.
മാത്രമല്ല പാകിസ്താനിൽ ടീമിനെ അദ്ദേഹം വിമർശിക്കുകയും ചെയ്തു . “അവരുടെ ഈഗോ ഒരിക്കലും അവസാനിക്കുന്നില്ല, അവരുടെ ഉദ്ദേശ്യങ്ങൾ വ്യക്തമല്ല. അവർ കുടുംബങ്ങളെയും ബന്ധുക്കളെയും അടിസ്ഥാനമാക്കി ടീമുകളുണ്ടാക്കുന്നു; ആരും രാജ്യത്തെക്കുറിച്ച് ചിന്തിക്കുന്നില്ല. ഒരു ടീമിനെ ഉണ്ടാക്കുന്നത് ഇങ്ങനെയല്ല. കരിയറിൽ നിങ്ങൾ അനീതി കാണിക്കുകയാണെങ്കിൽ, ആദ്യ മത്സരത്തിൽ സംഭവിച്ചത് എല്ലായ്പ്പോഴും സംഭവിക്കും, ”അദ്ദേഹം കൂട്ടിച്ചേർത്തു.















