സൗജന്യമായി പഠിച്ച് കരസേനയിൽ എഞ്ചിനീയറാകാം. പ്ലസ് ടു പാസായവർക്കാണ് അവസരം. ജെഇഇ മെയിൻ എഴുതിയവർക്ക് അപേക്ഷിക്കാവുന്നതാണ്. 90 ഒഴിവാണുള്ളത്. ജൂൺ 13- വരെ അപേക്ഷിക്കാം.
മാത്സ്, ഫിസ്കിസ്, കെമിസ്ട്രി വിഷയങ്ങളിൽ പ്ലസ്ടുവിന് മൊത്തം 70 ശതമാനം മാർക്കോടെ പാസായിരിക്കണം. 2005 ജൂലൈ രണ്ടിനോ , 2008 ജൂലൈ ഒന്നിനോ ശേഷമാകരുത് പ്രായപരിധി. പരിശീലനം തീരുന്നത് വരെ വിവാഹം കഴിക്കാൻ പാടില്ല. മികച്ച ആരോഗ്യം നിർബന്ധമാണ്.
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് നാല് വർഷക്കാലം അടിസ്ഥാന മിലിറ്ററി പരിശീലനവും എഞ്ചിനീയറിംഗ് ബിരുദത്തിനുള്ള പഠനപരിശീലവും ലഭിക്കും. 2025-ലാകും കോഴ്സ് തുടങ്ങുക. പ്ലസ്ടു മാർക്കിന്റെ അടിസ്ഥാനത്തിലാകും തെരഞ്ഞെടുപ്പ് . തുടർന്ന് അഞ്ച് ദിവസത്തെ എസ്എസ്ബി അഭിമുഖം. പിന്നാലെ വൈദ്യ പരിശോധനയും നടത്തും. പഠനം സൗജന്യമാണ്. മൂന്ന് വർഷത്തെ പരിശീലനം പൂർത്തിയാക്കുന്നവർക്ക് 56,100 രൂപ സ്റ്റെപൻഡ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് www.joinindianarmy.nic.in സന്ദർശിക്കുക.