ജയ് പാലസ്തീൻ; ഒവൈസിയുടെ ലോക്‌സഭാംഗത്വം അയോഗ്യമാക്കപ്പെടുമോ?
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജയ് പാലസ്തീൻ; ഒവൈസിയുടെ ലോക്‌സഭാംഗത്വം അയോഗ്യമാക്കപ്പെടുമോ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 26, 2024, 08:42 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ലോക്സഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം പാലസ്തീൻ അനുകൂല മുദ്ര്യവാക്യം വിളിച്ച എഐഎംഐഎം പ്രസിഡന്റ് അസദുദ്ദീൻ ഒവൈസിക്കെതിരെ ആഞ്ഞടിച്ച് ബിജെപി. നിലവിലുള്ള നിയമങ്ങൾ അനുസരിച്ച് ഈ വിവാദ പരാമർശത്തിന്മേൽ ഒവൈസിയെ പാർലമെന്റിൽ നിന്നും അയോഗ്യനാക്കാനുള്ള വ്യവസ്ഥയുണ്ടെന്ന് ബിജെപി ചൂണ്ടിക്കാട്ടി. ഭരണഘടനയിലെ ഒരു നിയമവും ലംഘിച്ചിട്ടില്ലെന്ന വാദവുമായി ഒവൈസി തന്റെ പരാമർശത്തെ ന്യായീകരിച്ചതിന് പിന്നാലെയാണ് ബിജെപിയുടെ പ്രതികരണം.

ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ എക്‌സിൽ പങ്കുവച്ച കുറിപ്പിലാണ് ഒവൈസിയെ അയോഗ്യനാക്കാൻ ഭരണഘടനയിൽ വ്യവസ്ഥയുണ്ടെന്ന് വ്യക്തമാക്കുന്നത്. ആർട്ടിക്കിൾ 102 പ്രകാരം ഒരു വിദേശ രാജ്യത്തോട് കൂറും വിധേയത്വവും പ്രകടിപ്പിച്ച അസദുദ്ദീൻ ഒവൈസിയെ ലോക്സഭാ അംഗത്വത്തിൽ അയോഗ്യനാക്കാമെന്ന് അദ്ദേഹം പറഞ്ഞു. ലോക്സഭാ സെക്രട്ടറിയേറ്റ് അക്കൗണ്ടും അമിത് മാളവ്യ പോസ്റ്റിനൊപ്പം ടാഗ് ചെയ്തിട്ടുണ്ട്.

ഭരണഘടനയിലെ ആർട്ടിക്കിൾ 102 ൽ ഏതൊക്കെ സാഹചര്യത്തിലാണ് പാർലമെന്റ് അംഗങ്ങൾ അയോഗ്യരാക്കപ്പെടുന്നതെന്ന് വിശദീകരിക്കുന്നുണ്ട്. “ഇന്ത്യൻ പൗരൻ അല്ലാത്ത വ്യക്തിയോ, അല്ലെങ്കിൽ സ്വമേധയാ വിദേശ രാജ്യത്തിന്റെ പൗരത്വം സ്വീകരിച്ചയാളോ അതുമല്ലെങ്കിൽ വിദേശ രാജ്യങ്ങളോട് പ്രകടമായി കൂറും വിധേയത്വവും പുലർത്തുന്നുവെങ്കിലോ “എന്നിങ്ങനെയാണ് അയോഗ്യതയുടെ വ്യവസ്ഥകളായി പറയുന്നത്. ഇതിൽ “പ്രകടമായി വിദേശ രാജ്യങ്ങളോട് കൂറും വിധേയത്വവും പുലർത്തുന്നുവെങ്കിൽ” എന്ന ഭാഗമാണ് അമിത് മാളവ്യ തന്റെ സമൂഹ മാദ്ധ്യമ പോസ്റ്റിൽ ഉയർത്തിക്കാട്ടിയിരിക്കുന്നത്.

സത്യപ്രതിജ്ഞയ്‌ക്ക് ശേഷം ഒവൈസി പാലസ്തീൻ അനുകൂല മുദ്രാവാക്യം വിളിച്ചതിനെതിരെ പാർലമെന്റിൽ ബിജെപി എംപിമാർ ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു. തുടർന്ന് ഇത് സഭയിലെ റെക്കോർഡിൽ നിന്നും നീക്കം ചെയ്തു. വിഷയത്തിൽ ഒവൈസിയുടെ പരാമർശം തള്ളി ബിജെപി നടപടിക്ക് ആഹ്വാനം ചെയ്തു. ഒവൈസിയുടെ പരാമർശങ്ങൾ തികച്ചും തെറ്റാണെന്നും പാർലമെന്റ് ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും കേന്ദ്രമന്ത്രി കിഷൻ റെഡ്ഡി പറഞ്ഞു. ഇന്ത്യയിൽ ജീവിക്കുന്ന അദ്ദേഹത്തിന് ‘ഭാരത് മാതാ കീ ജയ്’ എന്ന് പറയാൻ കഴിയില്ല. പക്ഷെ അദ്ദേഹത്തിന് പാലസ്തീനെ വാഴ്‌ത്താൻ കഴിയും,” മന്ത്രി പറഞ്ഞു.

Tags: Lok SabhaBJPasaduddin owaisiAIMIMOath Taking Ceremonyjai palestine slogan
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies