ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിനെ അഭിനന്ദിച്ച് മക്കൾ നീതി മയ്യം പാർട്ടി സ്ഥാപകനും നടനുമായ കമൽഹാസൻ. ഇന്നലെ വൈകിട്ട് രാഷ്ട്രപതി ഭവനിലാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ നടന്നത്. നാനാതുറകളിൽ നിന്നുള്ള പ്രമുഖരടക്കമുള്ളവർ ചടങ്ങിന് സാക്ഷിയാകാൻ ഡൽഹിയിലെത്തിയിരുന്നു.
‘രാജ്യം തങ്ങളുടെ ഏറ്റവും വലിയ ശക്തി (ജനങ്ങൾ) ഉപയോഗപ്പെടുത്തുമ്പോൾ, അവർ ഏറ്റവും വലിയ നേട്ടം കൈവരിക്കും.നിങ്ങളുടെ മൂന്നാം അവസരത്തിന്,അഭിനന്ദനങ്ങൾ ആദരണീയ പ്രധാനമന്ത്രി ജി. 18-ാം ലോക്സഭയിലെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾക്ക് എല്ലാവരെയും ഉൾക്കൊള്ളാൻ സാധിക്കുന്ന ശക്തവും തിളക്കമേറിയതുമായ ഒരു ഇന്ത്യയെ സാക്ഷാത്കരിക്കാൻ ഒരുമിച്ച് പ്രവർത്തിക്കാൻ സാധിക്കട്ടെ, ജയ് ഹിന്ദ്”—- കമൽഹാസൻ എക്സിൽ കുറിച്ചു.
72 പേരാണ് ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. 293 സീറ്റുകളുമായാണ് എൻഡിഎ സഖ്യം മൂന്നാമതും അധികാരത്തിലേറിയത്. ജവഹർ ലാൽ നെഹ്റുവിന് ശേഷം തുടർച്ച മൂന്നാമതും പ്രധാനമന്ത്രിയാകുന്ന നേതാവാണ് നരേന്ദ്ര മോദി.
Nations that harness their greatest strength – their people – shall accomplish the greatest glories. Congratulations to the Hon. Prime Minister of India, Shri @narendramodi ji, on your third term. In the spirit of national interest, unity, and patriotic duty, let the elected…
— Kamal Haasan (@ikamalhaasan) June 9, 2024