റിയാസിലുണ്ടായ ഭീകരാക്രമണത്തിലെ ക്രൂരതകൾ വിവരിച്ച് ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട യുവാവ്. ആദ്യ ഭീകരവാദികൾ ബസിന്റെ ഡ്രൈവറെയാണ് കൊലപ്പെടുത്തിയത്. അദ്ദേഹത്തിന്റെ തലയ്‌ക്കാണ് അവർ വെടിവച്ചത്. ഇതോടെ ബസിന്റെ നിയന്ത്രണം നഷ്ടമായി മലയിടുക്കിലേക്ക് വീണു. തുടർന്ന് ബസിലുണ്ടായിരുന്നവരുടെ മരണം ഉറപ്പാക്കാൻ അക്രമികൾ ഒരു മണിക്കൂറോളം തുരുതുരെ വെടിയുതിർത്തു.–യുവാവ് ഞെട്ടലോടെ പറഞ്ഞു.
ഇതുവരെ ഒൻപത് പേരാണ് കൊല്ലപ്പെട്ടത്. 33 പേർക്ക് പരിക്കേറ്റെന്നും എസ്.എസ്.പി മോഹിത ശർമ്മ പറഞ്ഞു. ദൃക്സാക്ഷികൾ നൽകുന്ന വിവരം അനുസരിച്ച് ആയുധദാരികളായ രണ്ടുപേരാണ് ആക്രമണം നടത്തിയത്. അഞ്ചു ടീമായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്. പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
#WATCH | J&K: On the Reasi terror attack, SSP Reasi Mohita Sharma says, “The militants fired upon the bus yesterday… 9 people are reportedly dead and 33 were injured and are being treated in different hospitals. As per eyewitnesses, 2 (terrorists) were there. Combing operation… pic.twitter.com/d1y4FuTYQa
— ANI (@ANI) June 10, 2024
ആക്രമണത്തിന് പിന്നാലെ സൈന്യം മേഖലയിൽ വ്യാപക തെരച്ചിൽ ആരംഭിച്ചിരുന്നു. എസ്ഡിആർഎഫ് സംഘവും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ഡ്രോണുകൾ പറത്തിയാണ് തെരച്ചിൽ നടത്തുന്നത്. ശിവ്ഖോരിയിൽ നിന്ന് കാെൽക്കത്തയിലേക്ക് വരികെയായിരുന്ന ബസിനാണ് ഭീകരർ ലക്ഷ്യം വച്ചത്.
An eyewitness account of yesterday’s Terrror Attack:
“First of all, Terrorists shot the driver in the forehead, after which the bus fell into the ditch.
~ After that, the terrorists kept firing intermittently for about an hour.”🤯#AllEyesOnReasipic.twitter.com/iqzmTz6wW9— The Analyzer (News Updates🗞️) (@Indian_Analyzer) June 10, 2024
“>