രാജ്യം ഏറെ ആകാംക്ഷയോടെ കാത്തിരുന്ന നിമിഷമായിരുന്നു, കഴിഞ്ഞ ദിവസം ഡൽഹിയിൽ നടന്ന മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ്. ക്ഷണിക്കപ്പെട്ട 8,000 ത്തോളം വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകൾ നടന്നത്. വിവിധ രാഷ്‌ട്രത്തലവന്മാർ മുതൽ വ്യവസായികളും സിനിമാതാരങ്ങളും വരെ ചടങ്ങിൽ അണിനിരന്നു. ഷാരൂഖ് ഖാൻ, അക്ഷയ് കുമാർ, രജനികാന്ത്, അനുപം ഖേർ എന്നീ താരങ്ങളും ചടങ്ങിൽ പങ്കെടുത്തു.
ചടങ്ങിനിടെ അനുപം ഖേർ പകർത്തിയ വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ ഏറെ ശ്രദ്ധേയമാകുന്നത്. രജനികാന്തിനോടൊപ്പമുള്ള വീഡിയോയാണ് അനുപം ഖേർ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. മനുഷ്യരാശിയ്‌ക്കായി ദൈവത്തിന്റെ സമ്മാനമെന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
View this post on Instagram
വീഡിയോ പങ്കുവച്ചതിന് പിന്നാലെ കമന്റ് ബോക്സിൽ നിറയെ ഇരുവരെയും പ്രശംസിച്ചുകൊണ്ട് ആരാധകരും രംഗത്തെത്തി. നമ്മുടെ പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ് രജനികാന്തെന്നും നിങ്ങൾ രണ്ട് പേരും ദൈവത്തിന്റെ സമ്മാനമാണെന്നും ആരാധകർ അഭിപ്രായപ്പെട്ടു.
രജനികാന്ത് നായകനായി വരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് വേട്ടയാൻ. ടിജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രം രജനികാന്തിന്റെ 170-ാമത്തെ സിനിമയാണ്. ഒക്ടോബറിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.















