ലോകത്തിന് ഭാരതം നൽകിയ ഏറ്റവും വലിയ സമ്മാനമാണ് യോഗയെന്ന് നോർവീജിയൻ അംബാസഡർ മെയ്-എലിൻ സ്റ്റെനർ. ഭൂമിയിലെ ദശലക്ഷക്കണക്കിന് പേരെ ഒന്നിപ്പിച്ചത് യോഗയാണെന്ന പ്രധാനമന്ത്രിയുടെ പരാമർശത്തോട് യോജിക്കുന്നുവെന്നും അവർ പറഞ്ഞു.
അന്താരാഷ്‌ട്ര യോഗ ദിനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗ അഭ്യസിക്കുന്ന വീഡിയോ എക്സിൽ പങ്കുവച്ചിരുന്നു. ഇതിന് മറുപടിയായാണ് നോർവീജിയൻ അംബാസഡറുടെ പരാമർശം. മെയ്-എലിൻ സ്റ്റെനറും സമാന രീതിയിൽ യോഗാഭ്യാസത്തെ പ്രോത്സാഹിപ്പിക്കും വിധത്തിലുള്ള വീഡിയോകൾ പങ്കുവച്ചു. യോഗ ചലഞ്ച് ഏറ്റെടുക്കാനും അവർ ആഹ്വാനം ചെയ്യുന്നുണ്ട്.
Agree PM @narendramodi, #yoga is one of India’s greatest gifts to the world! Here I am, aiming to master the headstand
I started #yogalife when posted @NorwayUN & 🇮🇳 gives chance to go level up!
Are you with me? It’s #internationalyogaday, so let’s do #yoga challenge!
Share 📸 https://t.co/GjvCRPKZKK pic.twitter.com/lyHwTzStbi
— Ambassador May-Elin Stener (@NorwayAmbIndia) June 12, 2024
യോഗാ ദിനത്തിന് പത്ത് നാൾ അവശേഷിക്കേയാണ് പ്രധാനമന്ത്രി യോഗാഭ്യാസത്തിന്റെ വീഡിയോകൾ ദിവസവും പങ്കുവയ്‌ക്കുന്നത്. യോഗാസനം ചെയ്ത് മനസും ശരീരവും ശാന്തമാക്കാൻ പ്രോത്സാഹിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.