സൂപ്പർ 8 യോഗ്യത ഉറപ്പിക്കാനുള്ള മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ അമേരിക്കയെ ബാറ്റിംഗിന് അയച്ചു. ടൂർണമെന്റിലെ രണ്ട് മത്സരങ്ങൾക്കും സമാനമായി മാറ്റങ്ങളില്ലാതെയാണ് ടീം ഇന്ത്യ ഇറങ്ങുന്നത്. മദ്ധ്യനിരയിൽ ശിവം ദുബെയ്‌ക്ക് പകരക്കാരനായി സഞ്ജുവിന് ഇടം ലഭിക്കുമെന്ന് ആരാധകർ കരുതിയിരുന്നെങ്കിലും നിരാശയാണ് ഫലം. പരിക്കിനെ തുടർന്ന് അമേരിക്കൻ ടീമിൽ മൊനാങ്ക് പട്ടേൽ കളിക്കുന്നില്ല. പകരം ആരോൺ ജോൺസാണ് ടീമിനെ നയിക്കുക. നാസ്സോ കൗണ്ടി സ്‌റ്റേഡിയത്തിലെ പിച്ച് മെച്ചപ്പെട്ടെന്ന് രോഹിത് ശർമ്മ പറഞ്ഞു.
പ്ലേയിംഗ് ഇലവൻ
ഇന്ത്യ- രോഹിത് ശർമ്മ, വിരാട് കോലി, ഋഷഭ് പന്ത്, സൂര്യകുമാർ യാദവ്, ശിവം ദുബൈ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, ജസ്പ്രീത് ബുമ്ര, അർഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്.
അമേരിക്ക- സ്റ്റീവൻ ടെയ്‌ലർ, ഷയാൻ ജഹാംഗീർ, ആൻഡ്രീസ് ഗോസ്, നിതീഷ് കുമാർ, ആരോൺ ജോൺസ്, കോറി ആൻഡേഴ്‌സൺ, ഹർമീത് സിംഗ്, ഷാഡ്‌ലി വാൻ, ജസ്ദീപ് സിംഗ്, സൗരഭ് നേത്രവൽക്കർ, അലി ഖാൻ.















