ഗ്രഹസ്ഥിതിയും പൊതുഫലവും
ഈ വർഷത്തെ മിഥുന മാസം ആരംഭിക്കുന്നത് അത്യപൂർവ്വമായ ഒരു ഗ്രഹനിലയിലാണ്. സൂര്യൻ ഇടവം രാശിയിൽ നിന്നും മിഥുനത്തിലേക്ക് സംക്രമിക്കുന്നത് മറ്റു ഗ്രഹങ്ങളുടെ ഒരു പ്രത്യേക വിന്യാസത്തോടൊപ്പമാണ്. ഈ സമയത്ത്, ചൊവ്വ മേടം രാശിയിലും വ്യാഴം ഇടവം രാശിയിലും, സൂര്യനോടൊപ്പം ബുധൻ, ശുക്രൻ, ഗുളികൻ എന്നീ ഗ്രഹങ്ങൾ മിഥുനം രാശിയിലും സ്ഥിതിചെയ്യുന്നു. കൂടാതെ, ചന്ദ്രനും കേതു കന്നി രാശിയിലും, ശനി കുംഭം രാശിയിലും, രാഹു മീനം രാശിയിലും ആയിരിക്കും. ഈ അപൂർവ്വ ഗ്രഹനിലയിൽ, 2024 ജൂൺ 15 ന്നു ഉദയാൽപരം 06.08 ന്, പൂജ്യം നാഴിക പൂജ്യം വിനാഴികയിൽ മിഥുന മാസത്തിന് തുടക്കം കുറിക്കുന്നു. ജ്യോതിഷപരമായി ഈ സംക്രമണം വളരെ പ്രധാനപ്പെട്ടതാണ്.
കല, സാംസ്കാരിക, സാഹിത്യ മേഖലകളിൽ നിലനിൽക്കുന്ന സംവാദങ്ങൾക്ക് പുതിയ മാനങ്ങൾ കൈവരുന്ന കാലമാണിത്. ചിലപ്പോൾ ജനശ്രദ്ധ ലഭിക്കുന്ന ചില പുതിയ വിവാദങ്ങളും ഉണ്ടായേക്കാം. സ്ത്രീകളെചൊല്ലി അഥവാ സ്ത്രീകൾ മുൻകൈയെടുക്കുന്ന ചില ചർച്ചകൾ രാഷ്ട്രീയ, സാമൂഹിക മണ്ഡലങ്ങളിൽ കൊടുങ്കാറ്റുയർത്തും.
രാഷ്ട്രീയത്തിലെ ചില നീക്കങ്ങൾ ജനങ്ങളുടെ കണ്ണും കാതും തുറപ്പിക്കും. ‘വിതച്ചത് കൊയ്യും’ എന്ന പഴമൊഴി അന്വർഥമാകുന്ന സംഭവങ്ങൾ അരങ്ങേറാം.
എന്നാൽ, ജനനായകരുടെ ചില നടപടികൾ ശുഭപ്രതീക്ഷയുടെ പൊൻകിരണങ്ങളായി മാറും. വിദേശ നിക്ഷേപം രാജ്യത്തേക്ക് ഒഴുകിയെത്തും.
പുതിയ വൈറസ് ഭീഷണികൾ അനുഭവപ്പെടാം എന്ന സൂചനകൾ ലഭിക്കുന്നു. ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട ചില തീരുമാനങ്ങളും നിയമങ്ങളും വലിയ ചോദ്യചിഹ്നങ്ങളുയർത്തും. പ്രകൃതി കോപിക്കുന്ന ചില ദിനങ്ങൾ ജീവഹാനിക്ക് വഴിയൊരുക്കാം. കാറ്റും കാലാവസ്ഥയും ജനജീവിതത്തെ ദുരിതപൂർണ്ണമാക്കും. വളരെയധികം ജീവനുകൾ പൊലിയുന്ന അപകടങ്ങൾ സംഭവിക്കാൻ സാധ്യതയുണ്ട്. ”
പൊതുഫലങ്ങൾ എന്നത് ഒരു നിശ്ചിത കാലയളവിലെ ഗ്രഹങ്ങളുടെ പൊതുവായ സ്ഥിതിയെ അടിസ്ഥാനമാക്കി പ്രവചിക്കുന്നതാണ്. എന്നാൽ, ഒരു വ്യക്തി അനുഭവിക്കുന്ന ഫലങ്ങൾ ഈ പറഞ്ഞ പൊതുഫലങ്ങളോട് ഒപ്പം അവരുടെ ജനനസമയത്തെ ഗ്രഹനിലയെയും, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങളെയും, നിലവിലെ ദശ, അപഹാരങ്ങളെയും ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഈ പൊതുഫലങ്ങളെ ഒരു സൂചനയായി എടുത്തുകൊണ്ട്, വിശദമായ ജാതക വിശകലനം നടത്തുകയും, ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും, ദോഷപരിഹാരങ്ങൾ ചെയ്യുകയും ചെയ്താൽ, നല്ല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി അനുഭവിക്കാനും, പ്രതികൂല സമയങ്ങളെ കുറച്ചുകൂടി എളുപ്പത്തിൽ തരണം ചെയ്യാനും സാധിക്കും.
മേടം രാശി: (അശ്വതി, ഭരണി, കാർത്തിക ആദ്യ 1/4 ഭാഗം)
മേട രാശിക്കാർക്ക്, ഈ മാസം ചൊവ്വ അവരുടെ രാശിയിൽ തന്നെ സഞ്ചരിക്കുന്നതിനാൽ ഗുണഫലങ്ങൾ ഇരട്ടിക്കും. സ്വാഭാവികമായും സാഹസിക പ്രവർത്തികളിൽ താല്പര്യം വർദ്ധിക്കും. എന്നാൽ, അമിതമായ ആവേശം അപകടങ്ങളിലേക്കും മുറിവുകളിലേക്കും നയിച്ചേക്കാം, അതിനാൽ ജാഗ്രത പാലിക്കുക.
മിഥുന മാസത്തിൽ മേട രാശിക്കാർക്ക് ദീർഘകാലമായി അലട്ടുന്ന രോഗങ്ങളിൽ നിന്ന് മോചനം നേടാനും ആരോഗ്യം വീണ്ടെടുക്കാനും സാധ്യതയുണ്ട്. ശാരീരികവും മാനസികവുമായ ക്ഷേമത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ, ജീവിതത്തിന്റെ പുതിയൊരു തലത്തിലേക്ക് കടക്കാനാകും. അപ്രതീക്ഷിതമായ ധനാഗമവും ഭാഗ്യാനുഭവങ്ങളും ജീവിതത്തിലേക്ക് കടന്നുവരും. ഇത് സാമ്പത്തിക സ്ഥിരത വർദ്ധിപ്പിക്കുന്നതിനും പുതിയ അവസരങ്ങൾക്കുള്ള വാതിൽ തുറക്കുന്നതിനും സഹായിക്കും.
സർക്കാർ മേഖലയിൽ, പ്രത്യേകിച്ച് പട്ടാളം, പോലീസ്, കായികം തുടങ്ങിയ മേഖലകളിൽ ഉന്നത സ്ഥാനങ്ങൾ ലഭിക്കുന്നതിനുള്ള സാധ്യതകൾ ഈ സമയം തെളിയുന്നു. കഠിനാധ്വാനത്തിന്റെയും ആത്മാർത്ഥതയുടെയും ഫലമായി സ്ഥാനക്കയറ്റത്തിനും അംഗീകാരത്തിനുമുള്ള അവസരങ്ങൾ വന്നുചേരും. പുതിയ ഭൂമി ഏറ്റെടുക്കൽ, നിലവിലുള്ള സ്വത്ത് തർക്കങ്ങളുടെ സുഗമമായ പരിഹാരം എന്നിവയും പ്രതീക്ഷിക്കാം. ഇത് സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനും സമൂഹത്തിലെ ബഹുമാനം വർദ്ധിപ്പിക്കുന്നതിനും സഹായിക്കും.
കുടുംബജീവിതത്തിൽ ഐക്യവും സമാധാനവും നിലനിൽക്കും. പ്രിയപ്പെട്ടവരുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും പരസ്പര സ്നേഹവും പിന്തുണയും വർദ്ധിപ്പിക്കുന്നതിനും ഇത് അവസരമൊരുക്കും. സുഹൃത്തുക്കളുടെ പിന്തുണയും ശത്രുക്കളുടെ പരാജയവും ഈ കാലയളവിന്റെ സവിശേഷതയാണ്.
കൃഷി, കന്നുകാലി വളർത്തൽ തുടങ്ങിയ മേഖലകളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് സാമ്പത്തിക നേട്ടവും അഭിവൃദ്ധിയും പ്രതീക്ഷിക്കാം. വിദ്യാർത്ഥികൾക്ക് പഠനത്തിൽ മികവ് പുലർത്താനും ഉപരിപഠനത്തിന് അവസരങ്ങൾ ലഭിക്കാനും സാധ്യതയുണ്ട്. ഈ സമയം പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിനും അനുകൂലമാണ്, വിജയസാധ്യത വളരെ കൂടുതലാണ്.
മിഥുന മാസത്തിൽ അശ്വതി നക്ഷത്രക്കാരുടെ നാൾ വരുന്ന ജൂലായ് 1 (തിങ്കളാഴ്ച) ദിനത്തിലും, അനുജന്മ നക്ഷത്രങ്ങൾ വരുന്ന ജൂലായ് 10 (ബുധനാഴ്ച), ജൂൺ 22 (ശനിയാഴ്ച) ദിനങ്ങളിലും ആചാരഅനുഷ്ഠാനപ്രകാരം വ്രതം അനുഷ്ഠിച്ച് ക്ഷേത്രസന്ദർശനം നടത്തി കഴിയും വിധം വഴിപാടുകൾ നടത്തിയാൽ ഉചിതമായിരിക്കും.
മിഥുന മാസത്തിൽ ഭരണി നക്ഷത്രക്കാരുടെ നാൾ വരുന്ന ജൂലായ് 1 (തിങ്കളാഴ്ച) ദിനത്തിലും, അനുജന്മ നക്ഷത്രങ്ങൾ വരുന്ന ജൂലായ് 11 (വ്യാഴാഴ്ച), ജൂൺ 23 (ഞായറാഴ്ച) ദിനങ്ങളിലും ആചാരഅനുഷ്ഠാനപ്രകാരം വ്രതം അനുഷ്ഠിച്ച് ക്ഷേത്രസന്ദർശനം നടത്തി കഴിയും വിധം വഴിപാടുകൾ നടത്തിയാൽ ഉചിതമായിരിക്കും.
മിഥുന മാസത്തിൽ കാർത്തിക നക്ഷത്രക്കാരുടെ നാൾ വരുന്ന ജൂലായ് 2 (ചൊവ്വാഴ്ച) ദിനത്തിലും, അനുജന്മ നക്ഷത്രങ്ങൾ വരുന്ന ജൂലായ് 12 (വെള്ളിയാഴ്ച), ജൂൺ 24 (തിങ്കളാഴ്ച) ദിനങ്ങളിലും ആചാരഅനുഷ്ഠാനപ്രകാരം വ്രതം അനുഷ്ഠിച്ച് ക്ഷേത്രസന്ദർശനം നടത്തി കഴിയും വിധം വഴിപാടുകൾ നടത്തിയാൽ ഉചിതമായിരിക്കും.
ഇടവം രാശി: (കാർത്തിക അവസാന 3/4 ഭാഗം, രോഹിണി, മകയിര്യം ആദ്യ 1/2 ഭാഗം)
ഇടവ രാശിക്കാർക്ക് വ്യാഴം ജന്മത്തിൽ സഞ്ചരിക്കുന്ന ഈ കാലയളവ് പൊതുവെ ഗുണദോഷ സമ്മിശ്രമായിരിക്കും. രാശ്യാധിപനായ ശുക്രന്റെ അനുകൂല സ്ഥിതി ചില നേട്ടങ്ങൾക്കും അനുകൂലമായ മാറ്റങ്ങൾക്കും വഴിതുറക്കും.
മിഥുന മാസത്തിൽ വളരെയേറെ ക്ഷമയും സഹനവും ആവശ്യമായി വന്നേക്കാം. ശത്രുക്കളുടെ ഉപദ്രവങ്ങൾ വർദ്ധിച്ചേക്കാമെങ്കിലും, ചില സന്ദർഭങ്ങളിൽ കാര്യങ്ങൾ അനുകൂലമായി ഭവിക്കുന്നതായി കാണാം. എന്നാൽ, അനാവശ്യമായ കൂട്ടുകെട്ടുകളിൽ ചെന്നുചാടുമ്പോൾ മാനഹാനിയും ധനനഷ്ടവും ഉണ്ടാകാൻ സാധ്യതയുണ്ട്.
വിദേശയാത്രകൾ സാധ്യമായേക്കാമെങ്കിലും, അവ സാമ്പത്തികമായി പ്രയോജനം ചെയ്യില്ല എന്നു മാത്രമല്ല, ചെലവുകൾ വർദ്ധിപ്പിക്കുകയും ചെയ്യും. തൊഴിലിനനുസരിച്ചുള്ള വേതനം ലഭിക്കാതെ വരുന്നത് മനോവിഷമത്തിന് കാരണമാകും.
കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും ഉണ്ടാകുന്ന അഭിപ്രായവ്യത്യാസങ്ങൾ കലഹത്തിൽ കലാശിക്കാനും സാധ്യതയുണ്ട്. വാഗ്വാദങ്ങൾ ആരംഭിക്കുമ്പോൾ തന്നെ വിവേകപൂർവം വിട്ടു കൊടുക്കുകയോ, രമ്യതയിൽ സംസാരിക്കാനോ ശ്രമിച്ചാൽ വലിയ കഷ്ടനഷ്ടങ്ങൾ ഒഴിവാക്കാം.
കുടുംബത്തിൽ അടുത്ത ബന്ധുക്കൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്, അതിനാൽ അവരുടെ ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. അമിതമായ ആഡംബരങ്ങൾക്കും ധൂർത്തിനും പ്രാധാന്യം കൊടുക്കുന്നത് സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് കാരണമാകും.
എന്നിരുന്നാലും, ഉന്നത വ്യക്തികളെ പരിചയപ്പെടാനും അവരുടെ പിന്തുണ നേടാനുമുള്ള അവസരങ്ങൾ വന്നുചേരും. എന്നാൽ, അർഹമായ തൊഴിൽ ലഭിക്കാതെ വരുന്നതും കഠിനമായ ജോലികൾ ചെയ്യേണ്ടിവരുന്നതും ഈ സമയത്തെ വെല്ലുവിളികളായിരിക്കും. തൊഴിൽ മേഖലയിൽ മാറ്റങ്ങൾ സംഭവിക്കാം.
ഭാര്യയുടെ ആരോഗ്യസ്ഥിതി മോശമാകാനും, ത്വക്ക് രോഗങ്ങൾ, തലവേദന, വ്യാപാര നഷ്ടം തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. ഈ സമയത്ത് ജീവിതത്തിന്റെ എല്ലാ മേഖലകളിലും കൂടുതൽ ശ്രദ്ധയും ജാഗ്രതയും പുലർത്തേണ്ടതുണ്ട്.
മിഥുന മാസത്തിൽ കാർത്തിക നക്ഷത്രക്കാരുടെ നാൾ വരുന്ന ജൂലായ് 2 (ചൊവ്വാഴ്ച) ദിനത്തിലും, അനുജന്മ നക്ഷത്രങ്ങൾ വരുന്ന ജൂലായ് 12 (വെള്ളിയാഴ്ച), ജൂൺ 24 (തിങ്കളാഴ്ച) ദിനങ്ങളിലും ആചാരഅനുഷ്ഠാനപ്രകാരം വ്രതം അനുഷ്ഠിച്ച് ക്ഷേത്രസന്ദർശനം നടത്തി കഴിയും വിധം വഴിപാടുകൾ നടത്തിയാൽ ഉചിതമായിരിക്കും.
മിഥുന മാസത്തിൽ രോഹിണി നക്ഷത്രക്കാരുടെ നാൾ വരുന്ന ജൂലായ് 3 (ബുധനാഴ്ച) ദിനത്തിലും, അനുജന്മ നക്ഷത്രങ്ങൾ വരുന്ന ജൂലായ് 13 (ശനിയാഴ്ച), ജൂൺ 25 (ചൊവ്വാഴ്ച) ദിനങ്ങളിലും ആചാരഅനുഷ്ഠാനപ്രകാരം വ്രതം അനുഷ്ഠിച്ച് ക്ഷേത്രസന്ദർശനം നടത്തി കഴിയും വിധം വഴിപാടുകൾ നടത്തിയാൽ ഉചിതമായിരിക്കും.
മിഥുന മാസത്തിൽ മകയിരം നക്ഷത്രക്കാരുടെ നാൾ വരുന്ന ജൂലായ് 4 (വ്യാഴാഴ്ച) ദിനത്തിലും, അനുജന്മ നക്ഷത്രങ്ങൾ വരുന്ന ജൂലായ് 14 (ഞായറാഴ്ച), ജൂൺ 26 (ബുധനാഴ്ച) ദിനങ്ങളിലും ആചാരഅനുഷ്ഠാനപ്രകാരം വ്രതം അനുഷ്ഠിച്ച് ക്ഷേത്രസന്ദർശനം നടത്തി കഴിയും വിധം വഴിപാടുകൾ നടത്തിയാൽ ഉചിതമായിരിക്കും.
മിഥുനം രാശി: (മകയിര്യം അവസാന 1/2 ഭാഗം, തിരുവാതിര, പുണർതം ആദ്യ 3/4 ഭാഗം)
മിഥുന രാശിക്കാർക്ക്, ഈ മാസം സൂര്യൻ, ബുധൻ, ശുക്രൻ, ഗുളികൻ എന്നീ നാല് ഗ്രഹങ്ങളുടെ സാന്നിധ്യം കാരണം ചില അനുകൂല ഫലങ്ങൾ പ്രതീക്ഷിക്കാം. പ്രത്യേകിച്ച്, ബുധൻ മിഥുനത്തിൽ സ്ഥിതി ചെയ്യുന്നത് സംസാരത്തിൽ അധിഷ്ഠിതമായ തൊഴിൽ ചെയ്യുന്നവർക്ക് (ഉദാ: അധ്യാപകർ, വക്കീലുകൾ, എഴുത്തുകാർ) അനുകൂലമായ ഫലങ്ങൾ നൽകും.
ജാതകത്തിൽ ശുക്രൻ മിഥുനത്തിൽ സ്ഥിതി ചെയ്യുന്നവർക്ക് പ്രണയ വിവാഹം നടക്കാനുള്ള സാധ്യതയുണ്ട്. എന്നാൽ, ചിലർക്ക് പുനർവിവാഹ യോഗവും കാണുന്നു. കലാകാരന്മാർക്കും അഭിഭാഷകർക്കും ഈ മാസം സാമ്പത്തിക നേട്ടവും പ്രശസ്തിയും വർദ്ധിക്കും.
ഈ മാസം വളരെയേറെ പരീക്ഷണങ്ങൾ നേരിടുന്ന കാലം ആയിരിക്കും. തൊഴിൽ മേഖലയിൽ ദൂരയാത്രകൾ അനിവാര്യമായി വന്നുചേരുന്ന ഒരു കാലഘട്ടമാണിത്. ഈ യാത്രകൾ ക്ലേശകരമായ അനുഭവങ്ങൾ സമ്മാനിച്ചേക്കാം. യാത്രാക്ലേശങ്ങൾക്കൊപ്പം ഉഷ്ണരോഗങ്ങൾ, ശരീരശോഷണം, ഹൃദ്രോഗം, ത്വക്ക് രോഗം, നേത്രരോഗങ്ങൾ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്കും സാധ്യതയുണ്ട്. അതിനാൽ, ഇത്തരം രോഗങ്ങളുള്ളവർ കൃത്യസമയങ്ങളിൽ വൈദ്യപരിശോധന നടത്തി ആരോഗ്യം ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്. അവഗണിച്ചാൽ ഒരുപക്ഷേ വളരെ വലിയ ബുദ്ധിമുട്ടായി മാറിയേക്കാം.
ക്രമം തെറ്റിയുള്ള ഭക്ഷണക്രമം അല്ലെങ്കിൽ ഭക്ഷണത്തിൽ താൽപര്യക്കുറവ് എന്നിവ അനുഭവപ്പെടാം. കൃഷിയെ ആശ്രയിച്ചു കഴിയുന്നവർക്ക് സാമ്പത്തിക നഷ്ടങ്ങളും കടബാധ്യതയും നേരിടേണ്ടി വന്നേക്കാം. കുടുംബത്തിൽ അപ്രതീക്ഷിതമായ പ്രതിസന്ധികൾ ഉടലെടുക്കാനും സാധ്യതയുണ്ട്. അനാവശ്യമായ കോപവും വൈകാരിക പ്രകടനങ്ങളും കുടുംബാംഗങ്ങളുമായും അടുത്ത ബന്ധുക്കളുമായും ഉള്ള ബന്ധങ്ങളിൽ വിള്ളലുകൾ വീഴ്ത്തും.
വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പുലർത്തേണ്ട സമയമാണിത്. അപകടങ്ങൾ, മുറിവുകൾ, ചതവുകൾ എന്നിവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. എന്നാൽ, ദീർഘകാലമായി നിലനിന്നിരുന്ന പ്രണയബന്ധങ്ങൾ വിവാഹത്തിൽ കലാശിക്കാനുള്ള സാധ്യതയും ഈ സമയം തെളിയുന്നു. വിദ്യാർത്ഥികൾക്ക് വിദേശപഠനം പോലുള്ള ആഗ്രഹങ്ങൾ സഫലമാകാം. കൂടാതെ, വളരെക്കാലമായി തീരാതെ കിടന്ന ഒരു കേസിൽ അനുകൂലമായ വിധി പ്രതീക്ഷിക്കാം. ഈ കാലഘട്ടത്തിലെ വെല്ലുവിളികളെ അതിജീവിക്കുന്നതിന് ധൈര്യവും സഹിഷ്ണുതയും അനിവാര്യമാണ്.
മിഥുന മാസത്തിൽ മകയിരം നക്ഷത്രക്കാരുടെ നാൾ വരുന്ന ജൂലായ് 4 (വ്യാഴാഴ്ച) ദിനത്തിലും, അനുജന്മ നക്ഷത്രങ്ങൾ വരുന്ന ജൂലായ് 14 (ഞായറാഴ്ച), ജൂൺ 26 (ബുധനാഴ്ച) ദിനങ്ങളിലും ആചാരഅനുഷ്ഠാനപ്രകാരം വ്രതം അനുഷ്ഠിച്ച് ക്ഷേത്രസന്ദർശനം നടത്തി കഴിയും വിധം വഴിപാടുകൾ നടത്തിയാൽ ഉചിതമായിരിക്കും.
മിഥുന മാസത്തിൽ തിരുവാതിര നക്ഷത്രക്കാരുടെ നാൾ വരുന്ന ജൂലായ് 5 (വെള്ളിയാഴ്ച) ദിനത്തിലും, അനുജന്മ നക്ഷത്രങ്ങൾ വരുന്ന ജൂലായ് 15 (തിങ്കളാഴ്ച), ജൂൺ 27 (വ്യാഴാഴ്ച) ദിനങ്ങളിലും ആചാരഅനുഷ്ഠാനപ്രകാരം വ്രതം അനുഷ്ഠിച്ച് ക്ഷേത്രസന്ദർശനം നടത്തി കഴിയും വിധം വഴിപാടുകൾ നടത്തിയാൽ ഉചിതമായിരിക്കും.
മിഥുന മാസത്തിൽ പുണർതം നക്ഷത്രക്കാരുടെ നാൾ വരുന്ന ജൂലായ് 6 (ശനിയാഴ്ച) ദിനത്തിലും, അനുജന്മ നക്ഷത്രങ്ങൾ വരുന്ന ജൂൺ 19 (ബുധനാഴ്ച), ജൂൺ 28 (വെള്ളിയാഴ്ച) ദിനങ്ങളിലും ആചാരഅനുഷ്ഠാനപ്രകാരം വ്രതം അനുഷ്ഠിച്ച് ക്ഷേത്രസന്ദർശനം നടത്തി കഴിയും വിധം വഴിപാടുകൾ നടത്തിയാൽ ഉചിതമായിരിക്കും.
കർക്കിടകം രാശി: (പുണർതം അവസാന 1/4 ഭാഗം, പൂയം, ആയില്യം)
ജാതകപ്രകാരം ബുധൻ പ്രതികൂല സ്ഥാനത്താണെങ്കിൽ, ഈ മിഥുന മാസത്തിൽ വളരെയധികം അപമാനം അനുഭവിക്കേണ്ടി വന്നേക്കാം. സ്ത്രീകൾക്ക്, നഷ്ട സ്ഥാനത്തുള്ള ശുക്രൻ ഗുണകരമായ ഫലങ്ങൾ നൽകിയേക്കാമെങ്കിലും പുരുഷന്മാർക്ക് ബിസിനസ്സിൽ പരാജയം, അന്യസ്ത്രീ ബന്ധം മൂലമുള്ള സാമ്പത്തിക നഷ്ടം, മാനഹാനി എന്നിവ ഉണ്ടായേക്കാം. അതിനാൽ, ഈ സമയത്ത് ജാഗ്രതയും വിവേകവും പുലർത്തേണ്ടത് അത്യാവശ്യമാണ്.
മിഥുന മാസം അപ്രതീക്ഷിതമായ സാമ്പത്തിക വെല്ലുവിളികൾ നിറഞ്ഞതായിരിക്കും. ലാഭനഷ്ടങ്ങളുടെ കണക്കുകൾ കൃത്യമായി പരിശോധിക്കുകയും അനാവശ്യ ചെലവുകൾ ഒഴിവാക്കുകയും വേണം.
സംസാരത്തിൽ നിയന്ത്രണം പാലിക്കാതിരുന്നാൽ വിവിധ തരത്തിലുള്ള നഷ്ടങ്ങൾ നേരിടേണ്ടി വന്നേക്കാം. ചില ആലോചനയില്ലാതെ എടുത്തുചാട്ടം പോലെയുള്ള തീരുമാനങ്ങൾ ദീർഘകാലത്തേക്ക് ദോഷം ചെയ്തേക്കാം. അതിനാൽ, ഓരോ ചുവടും എത്ര ചെറുതാണ് എങ്കിലും ശ്രദ്ധാപൂർവ്വം വിലയിരുത്തി എടുക്കേണ്ടത് ആ മാസത്തിൽ വളരെ അത്യാവശ്യമാണ്. കുടുംബത്തിൽ നിന്നും അകന്നു നിൽക്കേണ്ട സാഹചര്യങ്ങൾ ഉണ്ടായേക്കാം. വൈകാരികമായി ചാഞ്ചല്യപ്പെടുന്ന സമയങ്ങളിൽ വാക്കുകൾ മൂർച്ചയുള്ളതാകാനും അത് ബന്ധങ്ങളെ ബാധിക്കാനും സാധ്യതയുണ്ട്.
ഹൃദ്രോഗം, നാഡീരോഗം തുടങ്ങിയ വിട്ടുമാറാത്ത അസുഖങ്ങൾക്ക് ചികിത്സയിൽ കാര്യമായ പുരോഗതി പ്രതീക്ഷിക്കാം. അപ്രതീക്ഷിതമായി ബന്ധുക്കളുടെ വിയോഗം ഉണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. അതിനാൽ, വിലപ്പെട്ട ബന്ധങ്ങളെ പരിപോഷിപ്പിക്കുന്നതിൽ ശ്രദ്ധ ചെലുത്തുക. കൂടാതെ, ദീർഘകാലമായി നിലനിന്നിരുന്ന വിവാഹാലോചനകൾക്ക് അനുകൂലമായ ഫലം കാണാനും വിവാഹം ഉറപ്പിക്കാനുമുള്ള സാധ്യതയുണ്ട്. നിരപരാധിത്വം തെളിയിക്കാനും അത് വഴി അഴിമതി ആരോപണങ്ങളിൽ നിന്ന് മോചനം നേടാനും കഴിയും.
എന്നിരുന്നാലും, വിദേശവാസം, തൊഴിൽ സ്ഥലത്തെ മാറ്റങ്ങൾ, കാര്യതടസ്സം, സുഹൃത്തുക്കളുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ, കുടുംബത്തിൽ തർക്കങ്ങൾ തുടങ്ങിയ വെല്ലുവിളികളും ഈ കാലയളവിൽ നേരിടേണ്ടി വന്നേക്കാം. ഈ പ്രതിസന്ധികളെ സമചിത്തതയോടെ നേരിടുന്നതിലൂടെ വിജയം കൈവരിക്കാനും പുതിയ അവസരങ്ങൾ തേടാനും സാധിക്കും.
മിഥുന മാസത്തിൽ പുണർതം നക്ഷത്രക്കാരുടെ നാൾ വരുന്ന ജൂലായ് 6 (ശനിയാഴ്ച) ദിനത്തിലും, അനുജന്മ നക്ഷത്രങ്ങൾ വരുന്ന ജൂൺ 19 (ബുധനാഴ്ച), ജൂൺ 28 (വെള്ളിയാഴ്ച) ദിനങ്ങളിലും ആചാരാനുഷ്ഠാനപ്രകാരം വ്രതം അനുഷ്ഠിച്ച് ക്ഷേത്രസന്ദർശനം നടത്തി കഴിയും വിധം വഴിപാടുകൾ നടത്തിയാൽ ഉചിതമായിരിക്കും.
മിഥുന മാസത്തിൽ പൂയം നക്ഷത്രക്കാരുടെ നാൾ വരുന്ന ജൂലായ് 7 (ഞായറാഴ്ച) ദിനത്തിലും, അനുജന്മ നക്ഷത്രങ്ങൾ വരുന്ന ജൂൺ 20 (വ്യാഴാഴ്ച), ജൂൺ 29 (ശനിയാഴ്ച) ദിനങ്ങളിലും ആചാരാനുഷ്ഠാനപ്രകാരം വ്രതം അനുഷ്ഠിച്ച് ക്ഷേത്രസന്ദർശനം നടത്തി കഴിയും വിധം വഴിപാടുകൾ നടത്തിയാൽ ഉചിതമായിരിക്കും.
മിഥുന മാസത്തിൽ ആയില്യം നക്ഷത്രക്കാരുടെ നാൾ വരുന്ന ജൂലായ് 9 (ചൊവ്വാഴ്ച) ദിനത്തിലും, അനുജന്മ നക്ഷത്രങ്ങൾ വരുന്ന ജൂൺ 21 (വെള്ളിയാഴ്ച), ജൂൺ 30 (ഞായറാഴ്ച) ദിനങ്ങളിലും ആചാരാനുഷ്ഠാനപ്രകാരം വ്രതം അനുഷ്ഠിച്ച് ക്ഷേത്രസന്ദർശനം നടത്തി കഴിയും വിധം വഴിപാടുകൾ നടത്തിയാൽ ഉചിതമായിരിക്കും.
ഇതും വായിക്കുക 1199 മിഥുന മാസഫലം രണ്ടാം ഭാഗം
ഇതും വായിക്കുക 1199 മിഥുന മാസഫലം മൂന്നാം ഭാഗം
ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)
Monthly Prediction by Jayarani E.V