സമ്പൂർണ്ണ വാരഫലം 2024 ജൂൺ 16 മുതൽ ജൂൺ 22 വരെയുള്ള (1199 മിഥുനം 02 – മിഥുനം 08 വരെ) ചന്ദ്രരാശി പൊതുഫലം; (ഭാഗം 1 – മേടം രാശി മുതൽ കന്നി രാശി വരെ)
Wednesday, July 15 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

സമ്പൂർണ്ണ വാരഫലം 2024 ജൂൺ 16 മുതൽ ജൂൺ 22 വരെയുള്ള (1199 മിഥുനം 02 – മിഥുനം 08 വരെ) ചന്ദ്രരാശി പൊതുഫലം; (ഭാഗം 1 – മേടം രാശി മുതൽ കന്നി രാശി വരെ)

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 15, 2024, 12:04 pm IST
FacebookTwitterWhatsAppTelegram

പൊതുഫലങ്ങൾ എന്നത് ഒരു നിശ്ചിത കാലയളവിലെ ഗ്രഹങ്ങളുടെ പൊതുവായ സ്ഥിതിയെ അടിസ്ഥാനമാക്കി പ്രവചിക്കുന്നതാണ്. എന്നാൽ, ഒരു വ്യക്തി അനുഭവിക്കുന്ന ഫലങ്ങൾ ഈ പറഞ്ഞ പൊതുഫലങ്ങളോട് ഒപ്പം അവരുടെ ജനനസമയത്തെ ഗ്രഹനിലയെയും, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങളെയും, നിലവിലെ ദശ, അപഹാരങ്ങളെയും ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഈ പൊതുഫലങ്ങളെ ഒരു സൂചനയായി എടുത്തുകൊണ്ട്, വിശദമായ ജാതക വിശകലനം നടത്തുകയും, ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും, ദോഷപരിഹാരങ്ങൾ ചെയ്യുകയും ചെയ്താൽ, നല്ല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി അനുഭവിക്കാനും, പ്രതികൂല സമയങ്ങളെ കുറച്ചുകൂടി എളുപ്പത്തിൽ തരണം ചെയ്യാനും സാധിക്കും.

മേടം രാശി: (അശ്വതി, ഭരണി, കാർത്തിക ആദ്യ 1/4 ഭാഗം)

ഈ ആഴ്ച സാമ്പത്തിക രംഗത്ത് നിങ്ങൾക്ക് ഗണ്യമായ പുരോഗതി കൈവരിക്കാൻ സാധ്യതയുണ്ട്. കഠിനാധ്വാനത്തിനും സമർപ്പണത്തിനും ഫലം ലഭിക്കുന്ന സമയമാണിത്. നിക്ഷേപം, ഊഹാപോഹങ്ങൾ, ഭൂമി ഇടപാടുകൾ തുടങ്ങിയ കാര്യങ്ങളിൽ നിന്ന് നേട്ടം ലഭിക്കാൻ സാധ്യതയുണ്ട്.

പഴയ ശത്രുക്കളുമായി സന്ധി ചെയ്യുകയും ബന്ധം മെച്ചപ്പെടുകയും അവരുമായി സൗഹൃദം സ്ഥാപിക്കാനും സംയുക്ത യാത്രകൾ നടത്താനും ഇത് ഒരു അനുയോജ്യമായ സമയമാണ്. ദാമ്പത്യത്തിൽ ഉണ്ടായിരുന്ന അസ്വാരസ്യങ്ങൾക്ക് പരിഹാരം കാണാനും പരസ്പര വിശ്വാസവും ഐക്യവും വർദ്ധിപ്പിക്കാനും ഈ ആഴ്ച സഹായിക്കും.

സർക്കാർ സംബന്ധമായ കാര്യങ്ങൾക്ക് അനുകൂല സമയമാണിത്. നിലനിൽക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും പുതിയ അനുകൂല്യങ്ങൾ നേടാനും സാധ്യതയുണ്ട്. വസ്തു സംബന്ധമായ തർക്കങ്ങൾ പരിഹരിച്ച് കുടുംബാംഗങ്ങൾ തമ്മിൽ ഐക്യം സ്ഥാപിക്കാനും ഈ ആഴ്ച സഹായിക്കും.

റിയൽ എസ്റ്റേറ്റ്, വാഹന ഇടപാട്, പുരോഹിതൻ, ഹോട്ടൽ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് ഈ ആഴ്ച ഏറെ അനുകൂലമാണ്. അവർക്ക് നല്ല വരുമാനവും അഭിവൃദ്ധിയും പ്രതീക്ഷിക്കാം. കലാകാരന്മാർക്ക് പുതിയ അവസരങ്ങൾ ലഭിക്കാനും അവരുടെ പ്രതിഭ തെളിയിക്കാനും ഈ ആഴ്ച സാധ്യതയുണ്ട്.

ഈ ആഴ്ചയിൽ മാതാപിതാക്കൾക്ക് അവരുടെ സന്താനങ്ങളെക്കുറിച്ച് അഭിമാനിക്കാൻ കഴിയുന്ന സംഭവങ്ങൾ ഉണ്ടാകും. അവരുടെ വിജയങ്ങളും നേട്ടങ്ങളും നിങ്ങളെ അത്യധികം സന്തോഷിപ്പിക്കും.

മേടക്കൂറിലുള്ള അശ്വതി, ഭരണി, കാർത്തിക നക്ഷത്രക്കാർ യഥാക്രമം ശനിയാഴ്ച, ബുധനാഴ്ച, ഞായറാഴ്ച ദിവസം ആചാരാനുഷ്ഠാനങ്ങൾക്കനുസൃതമായി വ്രതം അനുഷ്ഠിക്കുകയും ജപം ചെയ്യുകയും ക്ഷേത്രദർശനം നടത്തി വഴിപാടുകൾ നടത്തുകയും ചെയ്താൽ നല്ല ഫലങ്ങൾ ലഭിക്കും.

ഇടവം രാശി: (കാർത്തിക അവസാന 3/4 ഭാഗം, രോഹിണി, മകയിര്യം ആദ്യ 1/2 ഭാഗം)

ഈ ആഴ്ച ഗുണദോഷ സമ്മിശ്രമായിരിക്കും. ആഴ്ചയുടെ തുടക്കം കുടുംബത്തിലോ സുഹൃത്തുക്കളുടെ ഇടയിലോ ചില അസ്വാരസ്യങ്ങൾക്ക് കാരണമാകും. തെറ്റിദ്ധാരണകളും വാഗ്വാദങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട്. ജീവിതത്തിൽ ജയപരാജയങ്ങൾക്ക് ഉപരി ബന്ധങ്ങൾക്ക് വിലയുണ്ട് എന്ന് തിരിച്ചറിയേണ്ടുന്ന സമയം ആണ്. വളരെയേറെ ക്ഷമയും യുക്തിയും ആത്മസംയമനവും വേണ്ട ആഴ്ച ആണ്.

യാത്രാ സംബന്ധമായ തൊഴിൽ ചെയ്യുന്നവർക്ക് ഈ ആഴ്ച യാത്രാക്ലേശം വർദ്ധിക്കാൻ സാധ്യതയുണ്ട്. മേലധികാരിയുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാനും ജോലിയിൽ നിന്ന് പിരിച്ചുവിടുന്ന അവസ്ഥ വരെ സംജാതമാകാനും സാധ്യതയുണ്ട്. മറ്റുള്ളവരുമായി ഇടപെടുന്ന രീതിയിൽ ശ്രദ്ധിക്കണം. അഭംഗി, അനാസ്ഥ, അശ്രദ്ധ കാരണം പല അവസരങ്ങളും നഷ്ടപ്പെടാൻ സാധ്യതയുണ്ട്.

വാഹനം ഉപയോഗിക്കുന്നവർ വളരെ ശ്രദ്ധാലുക്കളായിരിക്കണം. അപകടങ്ങൾക്ക് സാധ്യതയുണ്ട്. മദ്യപാനം, പുകവലി തുടങ്ങിയ ദുശ്ശീലങ്ങൾ ഒഴിവാക്കണം. ആരോഗ്യമുള്ളവർക്ക് പോലും ഈ സമയം മേൽ പറഞ്ഞവ കാരണം ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനും ആശുപത്രിവാസത്തിനും സാധ്യതയുണ്ട്.

എന്നിരുന്നാലും, ആഴ്ചയുടെ അവസാനത്തോട് കൂടി തൊഴിൽ വിജയം നേടാൻ സാധ്യതയുണ്ട്. ദാമ്പത്യ ജീവിതത്തിൽ ഐക്യവും സന്തോഷവും വർദ്ധിക്കും. ഏതൊരു സ്ത്രീകളുമായിട്ടും ഇടപെടുമ്പോൾ വളരെ ശ്രദ്ധാലുക്കളായിരിക്കണം. അവരോട് വാക്കുകളിൽ അനാവശ്യ ആവേശം കാണിക്കാതിരിക്കുക. നിഷ്കളങ്കമായും സദുദ്ദേശപരമായും പറയുന്നത് പോലും വളച്ചൊടിക്കപ്പെടാനും, മാനഹാനിയും ധനനഷ്ടവും ഉണ്ടാകാൻ സാധ്യതയുണ്ട്.

ഇടവക്കൂറിലുള്ള കാർത്തിക, രോഹിണി നക്ഷത്രക്കാർ ഞായറാഴ്ച ദിവസവും മകയിരം നക്ഷത്രക്കാർ തിങ്കളാഴ്ച ദിവസവും ആചാരാനുഷ്ഠാനങ്ങൾക്കനുസൃതമായി വ്രതം അനുഷ്ഠിക്കുകയും ജപം ചെയ്യുകയും ക്ഷേത്രദർശനം നടത്തി വഴിപാടുകൾ നടത്തുകയും ചെയ്താൽ നല്ല ഫലങ്ങൾ ലഭിക്കും.

മിഥുനം രാശി: (മകയിര്യം അവസാന 1/2 ഭാഗം, തിരുവാതിര, പുണർതം ആദ്യ 3/4 ഭാഗം)

ഈ ആഴ്ച പ്രതിസന്ധികൾ മനഃസാന്നിധ്യം കൈവിടാതെ ധൈര്യത്തോടെ നേരിട്ടാൽ ഏറെക്കുറെ എല്ലാ പ്രതിസന്ധികളും വിജയകരമായി തരണം ചെയ്യാൻ സാധിക്കും.

എന്നിരുന്നാലും, കുടുംബത്തിൽ, പ്രത്യേകിച്ച് മാതാപിതാക്കളുമായും സഹോദരങ്ങളുമായും ചില വലിയ അസ്വാരസ്യങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. തെറ്റിദ്ധാരണകളും വാഗ്വാദങ്ങളും കുടുംബത്തിൽ ഐക്യമില്ലായ്മ സൃഷ്ടിക്കും. എന്തൊക്കെ സംഭവിച്ചാലും മാതാപിതാക്കളെ നിന്ദിക്കാൻ ശ്രമിക്കരുത്, അത്തരമൊരു കാര്യത്തിൽ ജീവിതകാലം മുഴുവൻ ഖേദിക്കേണ്ടി വന്നേക്കാം.

മറ്റുള്ളവരുടെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടുന്നത് ശത്രുക്കളെ സൃഷ്ടിക്കുകയും മാനഹാനി, ധനനഷ്ടം എന്നിവക്ക് കാരണമാകുകയും ചെയ്യും. ഏറ്റവും അടുത്ത ബന്ധുക്കളിൽ ഒരാൾക്ക് മരണമോ മരണ സമാനമായ അവസ്ഥയോ ഉണ്ടാകാൻ സാധ്യതയുണ്ട്.

കോടതി കേസുകളിൽ പെടാനും ജാമ്യം ലഭിക്കാതെ വരികയും ചെയ്യാം. ദുഃസ്വപ്നങ്ങൾ കാണുന്നത് നിങ്ങളുടെ മാനസികാവസ്ഥയെ പ്രതികൂലമായി ബാധിക്കും. അസ്വസ്ഥമായ സ്വപ്നങ്ങൾ കണ്ടു ഞെട്ടി ഉണർന്നാൽ, അത് ബ്രഹ്മമുഹൂർത്തതിന് മുൻപാണ് എങ്കിൽ പരിഹാരം ചെയ്തു രക്ഷ നേടേണ്ടതുണ്ട്.

സന്താനങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്ന ദമ്പതികൾക്ക് ഈ ആഴ്ച ചികിത്സാ പിഴവുകൾ ഉണ്ടാകാതെ ശ്രദ്ധിക്കുക. കഴിയുമെങ്കിൽ നിത്യേന കഴിക്കുന്ന ഗുളികൾ അല്ലാത്ത, മറ്റു ചികിത്സകളാകുന്ന ശസ്ത്രക്രിയകൾ, ചികിത്സാക്രമങ്ങൾ, പ്രക്രിയകൾ ഒക്കെയും ഈ ആഴ്ച ഒഴിവാക്കുക. അലർജി, ശ്വാസകോശ രോഗങ്ങൾ, വാതം തുടങ്ങിയ അസുഖങ്ങൾ ഉള്ളവർക്ക് ഈ ആഴ്ച വളരെ ശ്രദ്ധാലുക്കളായിരിക്കണം. ജാഗ്രതയോടെ പ്രവർത്തിക്കാനും സാധ്യമായ ദോഷങ്ങളെ ഒഴിവാക്കാനും ശ്രദ്ധ ചെലുത്തേണ്ടുന്ന ആഴ്ചയാകുന്നു.

മിഥുനക്കൂറിലുള്ള മകയിരം, തിരുവാതിര, പുണർതം നക്ഷത്രക്കാർ യഥാക്രമം തിങ്കളാഴ്ച, ചൊവ്വാഴ്ച, ബുധനാഴ്ച ദിവസം ആചാരാനുഷ്ഠാനങ്ങൾക്കനുസൃതമായി വ്രതം അനുഷ്ഠിക്കുകയും ജപം ചെയ്യുകയും ക്ഷേത്രദർശനം നടത്തി വഴിപാടുകൾ നടത്തുകയും ചെയ്താൽ നല്ല ഫലങ്ങൾ ലഭിക്കും.

കർക്കിടകം രാശി: (പുണർതം അവസാന 1/4 ഭാഗം, പൂയം, ആയില്യം)

ഈ ആഴ്ച വെല്ലുവിളികളാൽ സംഭവബഹുലം ആയിരിക്കുകയും ചെറിയ വീഴ്ചകൾക്കും അലസതക്കും പോലും വലിയ പ്രതികൂലമായ ഫലങ്ങൾ നേരിടേണ്ടതായി വന്നേക്കാം. സന്താനങ്ങളുമായും ജീവിത പങ്കാളിയുമായും വലിയ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.

തെറ്റിദ്ധാരണകളും വാഗ്വാദങ്ങളും ബന്ധങ്ങളിൽ അസ്വസ്ഥത സൃഷ്ടിക്കും, കഴിവതും ക്ഷമയോടെ കൈകാര്യം ചെയുന്നത് ഗുണംചെയ്യും. പറയുന്നതിനേക്കാൾ ക്ഷമയോടെ കേൾക്കുന്നതിന് ഈ ആഴ്ച സമയം ചിലവഴിച്ചാൽ അത് പിന്നെ ഗുണം ചെയ്യും.

ആരോഗ്യ കാര്യങ്ങളിൽ വളരെ ശ്രദ്ധാലുക്കളായിരിക്കണം. ഹൃദ്രോഗം, ഗർഭാശയ രോഗങ്ങൾ, രക്ത സംബന്ധമായ അസുഖങ്ങൾ തുടങ്ങിയ രോഗങ്ങൾക്ക് സാധ്യതയുണ്ട്. ഡോക്ടറുടെ നിർദ്ദേശങ്ങൾ പാലിക്കുകയും കൃത്യസമയത്ത് ചികിത്സ തേടുകയും ചെയ്യണം. ഭക്ഷണ കാര്യങ്ങളിൽ ശുചിത്വം പാലിക്കാത്തത് വയറിളക്കം, അതിസാരം തുടങ്ങിയ അസുഖങ്ങൾക്ക് കാരണമാകും.

മാനസികമായും നിങ്ങൾക്ക് ഈ ആഴ്ച വളരെ പ്രയാസകരമായിരിക്കും. വിഷാദം, ഉത്കണ്ഠ തുടങ്ങിയ പ്രശ്നങ്ങൾ നിങ്ങളെ അലട്ടാൻ സാധ്യതയുണ്ട്. സഞ്ചാരശീലം വർദ്ധിക്കാനും എന്നാൽ ആ യാത്രകളിൽ നിന്ന് യാതൊരു ഗുണവും ലഭിക്കാതിരിക്കാനും സാധ്യതയുണ്ട്.

മാതാവിന് ഈ ആഴ്ചയിൽ രോഗങ്ങൾ വർദ്ധിക്കാനും അവസ്ഥ മൂർച്ഛിക്കാനും സാധ്യതയുണ്ട്. അനാവശ്യമായ സംസാരം മൂലം വിദ്വേഷം നേരിടേണ്ടി വന്നേക്കാം. വാക്കുകളിൽ ശ്രദ്ധാലുക്കളായിരിക്കുകയും മറ്റുള്ളവരോട് മര്യാദയോടെ പെരുമാറുകയും ചെയ്യുക.

കർക്കിടകക്കൂറിലുള്ള പുണർതം, പൂയം, ആയില്യം നക്ഷത്രക്കാർ യഥാക്രമം ബുധനാഴ്ച, വ്യാഴാഴ്ച, വെള്ളിയാഴ്ച ദിവസം ആചാരാനുഷ്ഠാനങ്ങൾക്കനുസൃതമായി വ്രതം അനുഷ്ഠിക്കുകയും ജപം ചെയ്യുകയും ക്ഷേത്രദർശനം നടത്തി വഴിപാടുകൾ നടത്തുകയും ചെയ്താൽ നല്ല ഫലങ്ങൾ ലഭിക്കും.

ചിങ്ങം രാശി: (മകം, പൂരം, ഉത്രം ആദ്യ 1/4 ഭാഗം)

ഈ ആഴ്ച ദൈവാനുഗ്രഹം നിറഞ്ഞതായിരിക്കും. നിങ്ങളുടെ വാക്കുകളും പെരുമാറ്റവും മറ്റുള്ളവരെ സ്വാധീനിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്യാൻ സാധ്യത ഉണ്ട്. ദൃഢനിശ്ചയവും ധൈര്യവും കൈവിടാതിരുന്നാൽ എല്ലാ പ്രതിസന്ധികളെയും മറികടക്കാൻ സഹായിക്കും. ഈ വാരം അസാമാന്യമായ ധൈര്യവും ചിന്താശേഷിയും അനുഭവപ്പെടും, ചെയ്യുന്ന ഏത് കാര്യത്തിലും വിജയം നേടാൻ സാധിക്കും.

എന്നിരുന്നാലും, കുടുംബത്തിൽ ചില അസ്വാരസ്യങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അംഗങ്ങളുമായി തർക്കങ്ങളും വാഗ്വാദങ്ങളും ഉണ്ടാകാം. ക്ഷമയോടെയും സഹിഷ്ണുതയോടെയും പെരുമാറാൻ ശ്രദ്ധിക്കുക.

കലാകാരന്മാർക്കും രാഷ്‌ട്രീയക്കാർക്കും ഈ ആഴ്ച വളരെ അനുകൂലമാണ്. അവർക്ക് ഉത്തരവാദിത്തപെട്ട സ്ഥാനങ്ങൾ ലഭിക്കാനും അവയിൽ മികച്ച പ്രകടനം കാഴ്ചവെയ്‌ക്കാനും സാധ്യതയുണ്ട്. ഈ വാരം ശത്രുക്കളെ പരാജയപ്പെടുത്താനുള്ള കഴിവ്, നിയമപരമായ കാര്യങ്ങളിൽ വിജയം, സ്ത്രീകളുമായി അടുത്ത ബന്ധം സ്ഥാപിക്കാനുള്ള അവസരം, ശരീരത്തിന് ഉന്മേഷവും ആരോഗ്യവും എന്നിവ ലഭിക്കും.

എന്നാൽ, വാരാന്ത്യത്തിൽ, മാനസികാരോഗമുള്ളവർ, പ്രത്യേകിച്ച് ഡിപ്രെഷൻ പോലുള്ള അവസ്ഥയ്‌ക്ക് ഔഷധം സേവിക്കുന്നവർ, വളരെയധികം ശ്രദ്ധാലുക്കളായിരിക്കണം. തൊഴിലിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കുമെങ്കിലും ചില സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധിക്കുക, പ്രത്യേകിച്ച് ഭക്ഷ്യവിഷബാധയ്‌ക്ക് സാധ്യതയുണ്ട്.

ദൃഢ മനസോടെ കാര്യങ്ങൾ നേരിട്ടാൽ വലിയ പ്രശ്നങ്ങൾ ഇല്ലാത്ത വാരമായിരിക്കും അനുഭവപ്പെടുക.

ചിങ്ങക്കൂറിലുള്ള മകം, പൂരം, ഉത്രം നക്ഷത്രക്കാർ യഥാക്രമം ശനിയാഴ്ച, ബുധനാഴ്ച, ഞായറാഴ്ച ദിവസം ആചാരാനുഷ്ഠാനങ്ങൾക്കനുസൃതമായി വ്രതം അനുഷ്ഠിക്കുകയും ജപം ചെയ്യുകയും ക്ഷേത്രദർശനം നടത്തി വഴിപാടുകൾ നടത്തുകയും ചെയ്താൽ നല്ല ഫലങ്ങൾ ലഭിക്കും.

കന്നി രാശി: (ഉത്രം അവസാന 3/4 ഭാഗം, അത്തം, ചിത്തിര ആദ്യ 1/2 ഭാഗം)

ഈ വാരം ഗുണദോഷ സമ്മിശ്രമായിരിക്കും. ശിരോരോഗങ്ങൾ, പ്രത്യേകിച്ച് തൊണ്ട, നേത്രരോഗങ്ങൾ എന്നിവ ഉള്ളവർ അതീവ ജാഗ്രത പുലർത്തേണ്ടതാണ്. വേണ്ടത്ര ശ്രദ്ധയും പരിപാലനവും ചികിത്സയും ലഭിച്ചില്ലെങ്കിൽ ആശുപത്രിവാസമോ, ചിലപ്പോൾ ശസ്ത്രക്രിയയോ ആവശ്യമായി വന്നേക്കാം.

കൃഷി, പക്ഷിമൃഗാദി വ്യാപാര മേഖലകളിൽ പ്രവർത്തിക്കുന്നവർ സർക്കാർ നയങ്ങളിലും മാറ്റങ്ങളിലും അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്. അല്ലാത്തപക്ഷം സർക്കാരിൽ നിന്നുള്ള ആനുകൂല്യങ്ങൾ നഷ്ടപ്പെടുകയും, അത് വലിയ സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് വഴിതെളിക്കുകയും ചെയ്യും.

ദാമ്പത്യ ജീവിതത്തിലും ചില ഘർഷണങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. പരസ്പര ധാരണയോടെയും സ്നേഹത്തോടെയും പെരുമാറിയില്ലെങ്കിൽ ചെറിയ കാര്യങ്ങൾ പോലും വലിയ പ്രശ്നങ്ങളായി മാറുകയും, ചിലപ്പോൾ നിയമനടപടികളിലേക്കും വേർപിരിയലിലേക്കും നയിക്കുകയും ചെയ്തേക്കാം.

തൊഴിൽ മേഖലയിൽ ചില തടസ്സങ്ങളും, അനാവശ്യമായ ചില വിവാദങ്ങളിലൂടെ മാനഹാനിയും, പ്രവർത്തന മാന്ദ്യവും അനുഭവപ്പെടാം. ജലവുമായി ബന്ധപ്പെട്ട ചില ഭയങ്ങളും ഉടലെടുക്കാൻ സാധ്യതയുണ്ട്.

എന്നാൽ, വാരാന്ത്യത്തോടെ ഈ പ്രതികൂല സാഹചര്യങ്ങൾക്ക് അയവ് വരും. മനസിന് സന്തോഷവും, സാമ്പത്തികമായി നേട്ടങ്ങളും, സർക്കാരിൽ നിന്നുള്ള അനുകൂല തീരുമാനങ്ങളും, ആരോഗ്യം മെച്ചപ്പെടുന്ന അനുഭവവും ഉണ്ടാകും. ജീവിതത്തിൽ പുരോഗതി കൈവരിക്കാനുള്ള ഊർജ്ജവും ആത്മവിശ്വാസവും വർദ്ധിക്കും.

കന്നിക്കൂറിലുള്ള ഉത്രം, അത്തം, ചിത്തിര നക്ഷത്രക്കാർ യഥാക്രമം ഞായറാഴ്ച, ഞായറാഴ്ച, തിങ്കളാഴ്ച ദിവസം വ്രതം അനുഷ്ഠിക്കാനും ക്ഷേത്രദർശനം നടത്താനും ശ്രദ്ധിക്കേണ്ടതാണ്.

പ്രത്യേകിച്ചും ജൂൺ 15, ജൂൺ 16, ജൂൺ 17 ദിനങ്ങൾ യഥാക്രമം ഉത്രം, അത്തം, ചിത്തിര നക്ഷത്രക്കാരുടെ പക്കപ്പിറന്നാൾ ആയതിനാൽ, ആചാരാനുഷ്ഠാനങ്ങൾക്കനുസൃതമായി വ്രതം അനുഷ്ഠിക്കുകയും ജപം ചെയ്യുകയും ക്ഷേത്രദർശനം നടത്തി വഴിപാടുകൾ നടത്തുകയും ചെയ്താൽ നല്ല ഫലങ്ങൾ ലഭിക്കും.

ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)

Weekly Prediction by Jayarani E.V

Tags: Weekly PredictionSUBJayarani E.V
ShareTweetSendShare

More News from this section

വിവാഹതടസം മാറാനും നല്ല ദാമ്പത്യത്തിനും ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ

മള്ളിയൂർ ഭാഗവതാമൃത 
സത്രത്തിന് ജനുവരി 21ന് തുടക്കം

ജന്മനക്ഷത്രവും പക്കപ്പിറന്നാളും അറിയാൻ ഇനി കലണ്ടർ മറിച്ച് നോക്കി പാടുപെടേണ്ട ; വളരെ എളുപ്പത്തിൽ കണ്ടെത്താം; ഇതാ എളുപ്പമാർഗവുമായി പരിഹരപുരം കലണ്ടർ

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

Latest News

ഡീസലിന് പകരം ഹൈഡ്രജന്‍; 120 കി.മീ വേഗത്തില്‍ പായുന്ന ഇന്ത്യയുടെ ആദ്യ ഗ്രീന്‍ ട്രെയിന്‍ ഇന്ന്

വാരണാസിക്ക് വന്‍ വികസന പാക്കേജ്; 25,000 കോടിയുടെ രണ്ട് എലിവേറ്റഡ് കോറിഡോറുകള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണം; അനസ്തീഷ്യ നല്‍കിയതോടെ തലച്ചോറിലേക്ക് ഓക്‌സിജന്‍ ലഭിച്ചില്ല; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

സംസ്ഥാനത്ത് ഇന്നും രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണം; അറിയിപ്പുമായി കെഎസ്ഇബി

മുലപ്പാല്‍ നല്‍കി കിടത്തിയ ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയില്‍

ഇന്ത്യ സെമികണ്ടക്ടര്‍ മിഷന്‍ 2.0യ്‌ക്ക് കേന്ദ്രമന്ത്രിസഭയുടെ പച്ചക്കൊടി; ?1.27 ലക്ഷം കോടി വകയിരുത്തി

ലോകകപ്പില്‍ നിന്ന് അര്‍ജന്റീനയെ പുറത്താക്കണമെന്ന് ആവശ്യം; വൈറലായി 75 ലക്ഷം ഒപ്പുകള്‍

പ്രണയപ്പച്ചപ്പിലേക്ക് ഒരു യാത്ര: മറയൂർ ഹണിമൂൺ ഗൈഡ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies