ഏകദിന ലോകകപ്പിലും ഐപിഎല്ലിലും തിളങ്ങിയ വിരാട് കോലിക്ക് ഇതുവരെയും ടി20 ലോകകപ്പിൽ താളം കണ്ടെത്താനായിട്ടില്ല. ഓപ്പണറായി ടൂർണമെന്റിനിറങ്ങിയ താരം ഒരു മത്സരത്തിലും രണ്ടക്കം കടന്നില്ല. സമൂഹമാദ്ധ്യമങ്ങളിലടക്കം കോലിയുടെ ഫോമിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. ഇപ്പോൾ താരത്തിന്റെ മോശം ഫോമിനെക്കുറിച്ച് സഹതാരം ശിവം ദുബെയുടെ പ്രതികരണമാണ് വൈറലാവുന്നത്.
” കോലിയെ കുറിച്ച് സംസാരിക്കാൻ മാത്രം താൻ വളർന്നിട്ടില്ല. മൂന്ന് മത്സരങ്ങളിൽ ഫോമായില്ലെങ്കിൽ അടുത്ത 3 മത്സരങ്ങളിൽ സെഞ്ച്വറി നേടാൻ കഴിവുള്ളയളാണ് അദ്ദേഹം. ഇതേക്കുറിച്ച് ഒരു ചർച്ചയുടെ ആവശ്യം പോലും ഇല്ല. അദ്ദേഹത്തിന്റെ പ്രകടനത്തെ കുറിച്ച് എല്ലാവർക്കും അറിയാം”.- ദുബെ പറഞ്ഞു.
മദ്ധ്യനിരയിൽ ശിവം ദുബെയും മികച്ച ഫോമിലല്ല. എന്നാൽ താരത്തിന്റെ ഇന്നിംഗിസാണ് അമേരിക്കയ്‌ക്കെതിരായ മത്സരത്തിൽ ഇന്ത്യക്ക് ജയം സമ്മാനിച്ചത്. ”ഫോം കണ്ടെത്താൻ താൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇക്കാര്യം പറഞ്ഞ് ആരും തളർത്തുന്നില്ല. സപ്പോർട്ടിംഗ് സ്റ്റാഫിന്റെയും പരിശീലകരുടെയും പിന്തുണ ലഭിക്കുന്നുണ്ട്”. തനിക്ക് സിക്‌സ് നേടാനുള്ള കഴിവുണ്ടെന്നാണ് അവരെപ്പോഴും എന്നോട് പറയുന്നതെന്നും ദുബെ പറഞ്ഞു.















