ടി20 ലോകകപ്പിൽ ഇന്ത്യക്കൊപ്പം റിസർവ് താരമായി യാത്ര ചെയ്യുന്ന ശുഭ്മാൻ ഗില്ലിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചെന്ന് സൂചന. ഇതിന്റെ ഭാഗമായാണ് താരത്തെ സ്ക്വാഡിൽ നിന്ന് ഒഴിവാക്കി നാട്ടിലേക്ക് അയക്കുന്നത് എന്നാണ് സൂചന. ദേശീയ മാദ്ധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
കാനഡയ്‌ക്ക് എതിരെയുള്ള ഇന്നത്ത മത്സരത്തിന് ശേഷം ആവശ് ഖാനും ഗില്ലും നാട്ടിലേക്ക് മടങ്ങും. റിസർവ് താരങ്ങളായ റിങ്കുവും ഖലീൽ അഹമ്മദും ടീമിനൊപ്പം തുടരും. വിവാദങ്ങൾക്കിടെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയെ ഗില്ല് ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തത് വലിയ ചർച്ചകൾക്കിടയാക്കി.
ഗില്ലിന് ടീമിനൊപ്പം മത്സരങ്ങൾക്ക് പോകാൻ താത്പ്പര്യമില്ലെന്നും ആ സമയം മറ്റു പല കാര്യങ്ങൾക്കും ചെലവഴിക്കാനാണ് ശ്രമിക്കുന്നതെന്നാണ് വിവരം. യുഎസിലെ വികസ് വെഞ്ചർസ് എന്ന സ്ഥാപനത്തിൽ ഗില്ലിന് നിക്ഷേപമുണ്ടെന്നും സൂചനകളുണ്ട്. അതേസമയം ഗ്രൂപ്പ്ഘട്ടത്തിലെ അവസാന മത്സരത്തിന് മഴ ഭീഷണിയാണ്. മത്സരം നടന്നാൽ ഇലവനിൽ ഇന്ത്യ പരീക്ഷണങ്ങൾക്ക് മുതിർന്നേക്കും.