സോഷ്യൽ മീഡിയയിൽ വൈറലാവാനും ലൈക്കും ഷെയറും കൂട്ടാനും യുവതലമുറ കാട്ടിക്കൂട്ടുന്ന പരിപാടികൾ അനവധിയാണ്. ചിലപ്പോൾ ഇതൊക്കെ പരിധിവിട്ട് അപകടങ്ങളിലേക്കും വഴിവയ്‌ക്കാറുണ്ട്. അത്തരത്തിൽ ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായത്.ഒരു പാർട്ടിക്കിടെ പെൺകുഞ്ഞിനെ അലങ്കരിച്ച് ചെറിയൊരു ഉന്തുവണ്ടിയിൽ ഇരുത്തി തള്ളിക്കൊണ്ടുവരുന്ന മാതാപിതാക്കളെ കാണാം.
തുടർന്ന് ഈ വാഹനത്തിന് ഇരുവശവും നേരത്തെ ഒരുക്കിവച്ചിരുന്ന പൂത്തിരികൾ ചിലർ കത്തിച്ചു. ഇതിന്റെ തീപ്പൊരി ചിതറി വീണത് കുഞ്ഞിന്റെ ശരീരത്തിലേക്കും വാഹനത്തിലുമായിരുന്നു. കുഞ്ഞ് പേടിച്ച് നിലവിളിച്ചിട്ടും അച്ഛനോ അമ്മയോ കുഞ്ഞിനെ അവിടെ നിന്ന് മാറ്റാനോ പരിക്കുണ്ടോ എന്ന് നോക്കാനോ നിൽക്കാതെ പരസ്പരം സംരക്ഷിക്കുകയും ഫോട്ടോയ്‌ക്കും വീഡിയോയ്‌ക്കും പോസ് ചെയ്യുന്ന തെരക്കിലായിരുന്നു. പിന്നീട് പ്രായമേറിയ ഒരു സ്ത്രീയാണ് കുഞ്ഞിനെ അവിടെ നിന്ന് മാറ്റിയത്.
വീഡിയോ പുറത്തുവന്നതോടെ ഇരുവർക്കുമെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. ഇരുവരുടെയും ഉത്തരവാദിത്തം മഹത്തരമാണെന്നും ലൈക്കും ഷെയറിനും വേണ്ടി എന്തൊക്ക ചെയ്യാൻ സാധിക്കുമോ അതൊക്കെ ചെയ്യുന്നുണ്ടെന്നുമാണ് നെറ്റിസൺസിന്റെ വിമർശനം.
This video tells us how important is personal safety in India.
pic.twitter.com/iNE4HaIX7X— Roads of Mumbai (@RoadsOfMumbai) June 15, 2024