കോപ്പ അമേരിക്കയ്‌ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് അർജൻ്റീന. 26 അംഗ സ്ക്വാഡിനെയാണ് പ്രഖ്യാപിച്ചത്. പ്രാഥമിക സ്ക്വാഡിൽ ഇടം നേടിയ എയ്ഞ്ചൽ കൊറിയ, വാലൻ്റൈൻ ബാർകോ, ലിയോനാർഡോ ബലേർഡി എന്നിവർക്ക് അന്തിമ സ്ക്വാഡിൽ ഇടമില്ലായിരുന്നു. ലിയോ മെസി നയിക്കുന്ന സ്ക്വാഡിൽ മുന്നേറ്റ നിരയിൽ സീരി എയിലെ ടോപ് സ്‌കോറർ ലൗട്ടാരോ മാർട്ടിനെസും മാഞ്ചസ്റ്റർ സിറ്റിയുടെ ജൂലിയൻ അൽവാരസും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അലെസാൻഡ്രോ ഗർനാച്ചോയും അണിനിരക്കും. ലോകകപ്പ് ഗോൾഡൻ ഗ്ലോവ് ജേതാവ് എമി മാർട്ടിനെസാണ് ഒന്നാം നമ്പർ ഗോളി, ക്രിസ്റ്റ്യൻ റൊമേറോ, നിക്കോളാസ് ഒട്ടാമെൻഡി, ലിസാൻഡ്രോ മാർട്ടിനെസും അർജൻ്റൈൻ നിരയിൽ ഇടം കണ്ടെത്തി.
🚨 JUST IN: Argentina has announced its #CopaAmerica2024 squad.
READ: https://t.co/Y9JhMhBCHE pic.twitter.com/4cnucSEujH
— Sportstar (@sportstarweb) June 15, 2024
“>