പൂനെ: പുനയിലെ ഹഡപ്സർ അയ്യപ്പ ക്ഷേത്രത്തിന്റെ 17 ാമത് പ്രതിഷ്ഠാദിന ചടങ്ങ് നടന്നു. ക്ഷേത്ര തന്ത്രി അണ്ടലാടി പരമേശ്വേരൻ നമ്പൂതിരിയുടെ കാർമ്മികതത്തിലാണ് പൂജകൾ നടന്നത്. ക്ഷേത്രം മേൽശാന്തി രതീഷ്, കുട്ടൻ നമ്പുതിരി, രാമപ്രസാദ് നമ്പുതിരി, ശങ്കരൻ തിരുമേനി തുടങ്ങിയവർ പരികർമ്മികളായി.
പരിപാടിയുടെ ഭാഗമായി 9 വയസുകാരൻ വിഖ്യാത് നായർ നടത്തിയ തായമ്പക ഹൃദ്യമായി. ഗുരു ഹരിഹരൻ മാരാരുടെ നേതൃത്വത്തിലായിരുന്നു തായമ്പക.
പൂനെ മുൻമേയർ വൈശാലി ബെൻകർ, മുൻ പിഎംസി വാർഡ് മെമ്പർ സുനിൽ ബെൻകർ എന്നിവർ ചേർന്ന് വിഖ്യാതിനെ പൊന്നാടയണിയിച്ച് അദരിച്ചു. ഹഡപ്സ്റിൽ താമസിക്കുന്ന 800 ൽ പരം മലയാളി കുടുംബങ്ങൾ പങ്കെടുത്തു.