ബിജെപിയുടെ വളർച്ച തടയുന്നതിന് ഉതകുന്ന രാഷ്ട്രീയ സമീപനം സ്വീകരിക്കും; ജനങ്ങളുടെ മനോഭാവം മനസിലാക്കാൻ സാധിച്ചില്ലെന്ന് തുറന്ന് സമ്മതിച്ച് സിപിഎം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ബിജെപിയുടെ വളർച്ച തടയുന്നതിന് ഉതകുന്ന രാഷ്‌ട്രീയ സമീപനം സ്വീകരിക്കും; ജനങ്ങളുടെ മനോഭാവം മനസിലാക്കാൻ സാധിച്ചില്ലെന്ന് തുറന്ന് സമ്മതിച്ച് സിപിഎം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 20, 2024, 04:21 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ജനങ്ങളുടെ മനോഭാവം മനസിലാക്കാൻ സാധിച്ചില്ലെന്ന് തുറന്നുസമ്മതിച്ച് സിപിഎം. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്കേറ്റ തിരിച്ചടിയെക്കുറിച്ച് വിലയിരുത്താൻ ചേർന്ന സംസ്ഥാന നേതൃയോഗത്തിന് ശേഷം പാർട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം തുറന്നു സമ്മതിച്ചത്.

ക്ഷേമ പെൻഷൻ ഉൾപ്പെടെ കൃത്യസമയത്ത് വിതരണം ചെയ്യാൻ കഴിയാത്തത് തിരിച്ചടിയായെന്നും സിപിഎം വിലയിരുത്തി. പരാജയത്തെക്കുറിച്ച് ഗൗരവമായ പരിശോധനയാണ് നടത്തിയതെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. ജനങ്ങൾക്ക് നൽകേണ്ട ആനുകൂല്യങ്ങൾ കൃത്യമായി നൽകാനായില്ല. ഇതെല്ലാം ഉളളപ്പോഴും വിജയിക്കുമെന്ന് ഞങ്ങൾ കണക്കുകൂട്ടി. ജനങ്ങളുടെ മനോഭാവം മനസിലാക്കുന്നതിൽ വേണ്ടത്ര സാധിച്ചില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി തുറന്നുസമ്മതിച്ചു.

ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ മനസ് മനസിലാക്കി കാര്യക്ഷമതയോടെ മുന്നോട്ടുനീങ്ങാൻ കഴിയണം. സൂക്ഷ്മമായ പരിശോധനയിൽ അതാണ് കാണുന്നത്. സർക്കാരിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട രൂപരേഖ തയ്യാറാക്കും മുൻഗണന അടിസ്ഥാനത്തിൽ കാര്യങ്ങൾ നടത്തിക്കൊണ്ടുപോകാൻ കഴിയണം. ദുർബ്ബല വിഭാഗങ്ങൾക്ക് പ്രാമുഖ്യം നൽകും. പാർട്ടിക്കേറ്റ തിരിച്ചടി പരിഹരിക്കുന്നതിനുളള നടപടികൾ സ്വീകരിക്കും. ബൂത്ത് തലം വരെയുളള പരിപാടികൾ പരിശോധിച്ച് ആവശ്യമായ രീതിയിലുളള പ്രവർത്തനങ്ങൾ വരുത്തുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

താഴെത്തലം വരെ ജനങ്ങളോട് സംവദിക്കാൻ ആ മേഖലയിലെ മുഴുവൻ ജനങ്ങളെയും വിളിച്ചു ചേർത്ത് അവർക്ക് പറയാനുളളത് കേൾക്കാനും ഞങ്ങൾക്ക് പറയാനുളളത് പറയാനുമുളള സൗഹൃദം എല്ലാ ലോക്കലുകളിലും രൂപപ്പെടുത്തും. ബിജെപിയുടെ ജനകീയ വളർച്ച തടയുന്നതിന് ഉതകുന്ന രീതിയിലുളള രാഷ്‌ട്രീയസമീപനം സ്വീകരിക്കണമെന്നാണ് കാണുന്നതെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനായി സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും പങ്കെടുക്കുന്ന നാല് മേഖലാ യോഗങ്ങൾ നടത്തും. ജില്ലാ കേന്ദ്രങ്ങളിൽ വിവിധ മേഖലകളാക്കി തിരിച്ച് തെരഞ്ഞെടുക്കപ്പെട്ട സഖാക്കൾക്കെല്ലാം റിപ്പോർട്ട് നൽകും. മേഖലാടിസ്ഥാനത്തിലുളള ഇത്തരം യോഗങ്ങൾ പ്രാദേശികതലത്തിൽ ദിശാബോധം നൽകുന്നതിന് സഹായകമാകുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

മാദ്ധ്യമധർമ്മം ശരിയായ രീതിയിൽ കൈകാര്യം ചെയ്യുന്നതിന് പകരം കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരവേല ചെയ്യുകയാണ് മാദ്ധ്യമങ്ങളെന്നും എംവി ഗോവിന്ദൻ കുറ്റപ്പെടുത്തി.

Tags: MV Govindanസിപിഎംസീതാറാം യെച്ചൂരിFeaturd
ShareTweetSendShare

More News from this section

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

Latest News

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies